പവിഴമല്ലി (സുഗതകുമാരി )[courtesy: കാവ്യഗീതങ്ങള്‍ ,composed by ജെയ്സണ്‍.j.നായര്‍,sung by g. വേണുഗോപാല്‍ ]
അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
ഇരുളില്‍ ഉറങ്ങാതിരിക്കും കവിയുടെ
മിഴിയില്‍ നിലാവ് പൂശുന്നു.
നെറുകയില്‍ തഴുകുന്നു.
കാതില്‍ മന്ത്രിക്കുന്നു.
കവിളില്‍ ഒരുമ്മ വെക്കുന്നു.
അറിയാതെ എങ്ങോ കളഞ്ഞുപോയുള്ളതന്‍
അനുരാഗം പോലെയധീരം
ഒഴുകും നിലാവ് പോല്‍ പേലവം സൌമ്യമീ
പവിഴമല്ലിപ്പൂമണത്താല്‍
ഇരു കുളിരേലുന്നു , കാറ്റു പൂ ചൂടുന്നു
നിഴലുകള്‍ പാട്ടു മൂളുന്നു
നറുമണം കൈനീട്ടി വാങ്ങി നുകരവേ
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
കൊഴിയുന്നപൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
പലതുള്ളി കണ്ണീരു വീണു നനഞ്ഞോരാ
കടലാസിന്‍ ശൂന്യമാം മാറില്‍
ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്നു
മണമുള്ള പവിഴവും,മുത്തും .
മണമുള്ള പവിഴവും,മുത്തും .
മണമുള്ള പവിഴവും,മുത്തും ....

9 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

വീ കെ said...

കവിതയെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ വളർന്നിട്ടില്ല.

കേൾക്കാൻ നല്ല രസമുണ്ട്.ഒച്ചയും ബഹളവും അധികമില്ലാത്തതു കൊണ്ടാകും ആസ്വാദ്യത കൂ‍ടിയത്.

ആശംസകൾ.

പാവപ്പെട്ടവന്‍ said...

ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല

സബിതാബാല said...

ഞങ്ങളുടെ നാട്ടില്‍ ഇതല്ല പവിഴമല്ലി..
വെളുത്ത ദളങ്ങളും ഒരുതരം ഓറഞ്ച് നിറത്തിലുള്ള തണ്ടും ഉള്ള ഒരു പൂവ്..രാത്രിവിരിയും ...മനം തുടിപ്പിക്കുന്ന വശ്യ ഗന്ധമാണ്....

മാനസ said...

ബാല , ഇപ്പൊ സന്തോഷമായില്ലേ ?? :)

മയൂര said...

ഈ കവിത പങ്കുവെയ്ച്ചതിനു നന്ദി :)

lakshmy said...

മനോഹരമായ കവിത! ആരാണോ ആലാപനം?! അതിമനോഹരം!!
ഈ കവിത പോസ്റ്റ് ചെയ്തതിനു നന്ദി മാനസ:)

മാനസ said...
This comment has been removed by the author.
മാനസ said...

എന്റെ പ്രിയ ഗായകന്‍,ശ്രീ.വേണുഗോപാല്‍ ആണ് ഈ കവിത ആലപിച്ചിരിക്കുന്നത് .
മനോഹരമായ ഈ ഈണം പകര്‍ന്നിരിക്കുന്നത്,ജെയ്സണ്‍ നായര്‍ .
വി,കെ. ,പാവപ്പെട്ടവന്‍,സബിത,മയൂര.ലക്ഷ്മി ...എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

the man to walk with said...

nannayitto ..

Post a Comment

അഭിപ്രായം ഇവിടെ...