എന്റെ പ്രിയ തോഴി
മഴ,എന്റെ പ്രിയ തോഴി.... അവള്‍
അന്നെന്നെ കാണാതെ പോയിട്ടില്ലെ -

നോടു കള്ളം പറഞ്ഞിട്ടില്ലെന്‍-

കടലാസ് തോണി നനച്ചീല, കളി വഞ്ചി മുക്കി മറിച്ചീല
തല്‍
ക്കുളിരോലും കരങ്ങളാല്‍
കണ്ണീരുണങ്ങിയോരെന്‍
കവിള്‍ത്തടം തഴുകി ,
കഥകള്‍ പറഞ്ഞുറക്കി...


മഴ,
എന്റെ പ്രിയ തോഴി....
അവള്‍
ഇന്നെന്റെ കാഴ്ച മറച്ചീലയെന്നെ
നനച്ചീലയെന്‍ -
സീമന്തസിന്ദൂരം മായ്ച്ചീല ,
ചോരിവായ്ചുണ്ടില്‍ പകര്‍ത്തുവാനാഞ്ഞൊരെന്‍
നറുംമുലപ്പാലില്‍ വിഷം കലര്‍ത്തീല ,

എന്നിലലിഞ്ഞ, നിന്‍ ഉപ്പുരുചിക്കും വിയര്‍പ്പു കണങ്ങളും
മുന്തിരി തോല്‍ക്കുമാ സ്നിഗ്ധസൌരഭ്യവു -
മെനിക്കെത്ര പ്രിയതമെന്നവള്‍ക്കറിയാം.


മഴ,
എന്റെ പ്രിയ തോഴി, അവള്‍
നാളെയെന്‍ കുഞ്ഞിന്റെ നെറുകയില്‍ പനിനീരു തളിക്കു

മവള്‍തന്‍ , കിളിക്കൊന്ചല്‍ ഭഞ്ജിക്കാതെ,
താഴേത്തൊടിയിലെ പാരിജാതത്തിന്‍
പൂവിന്‍ പൂമ്പൊടി തട്ടിത്തൂവാതെ,
നിറവും മണവും തന്നിലലിയിക്കാതെ -

നാളെപ്പുലരുമ്പോളെന്നോമനക്കുഞ്ഞിന്‍
കണ്ണിനു കുളിരേകുവാന്‍ , ചുണ്ടില്‍-
തേന്‍തുള്ളി തൂവാനുമപ്പൂവ്
വേണമെന്നവള്‍ക്കറിയാം..
മഴ,എന്റെ പ്രിയ തോഴിയിന്നവള്‍-
പെയ്തൊഴിയട്ടെ മറ്റൊരു-
മഴയായിതന്നെ നാളെ, പുനര്‍ജ്ജനിക്കാന്‍.....

1 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

സബിതാബാല said...

enteyum priyathozhi....

Post a Comment

അഭിപ്രായം ഇവിടെ...