ഞാന്‍ വിമല....
'' കളങ്കമില്ലാത്തവള്‍ '' എന്നാണു ഈ പേരിന്റെ അര്‍ത്ഥമെന്നു അമ്മ പറഞ്ഞു തന്നിട്ടുണ്ട്.പക്ഷെ എന്റെ അച്ഛനാണോ ഈ പേര് എനിക്കിട്ടതെന്നുള്ള എന്റെ ചോദ്യം , പലപ്പോഴും അമ്മയുടെ കണ്ണ് നനയിച്ചു...ദൈന്യത മറയ്ക്കാനുള്ള തത്രപ്പാടില്‍ ആ മുഖം പലതവണ ഇരുണ്ട ആകാശത്തെ ഓര്‍മ്മിപ്പിച്ചു....കണ്ണുകള്‍, പെയ്തു തോരാന്‍ വെമ്പുന്ന മഴക്കാറുകളെയും ...
ഇപ്പോള്‍ ഞാന്‍ അച്ഛനെപ്പറ്റി ചോദിക്കാറില്ല..... ഇനിയും അമ്മയെ കരയിക്കാന്‍ വയ്യ...അമ്മയോട് ചോദിക്കാനുള്ള എത്രയോ ചോദ്യങ്ങള്‍ ഞാന്‍ എന്റെ മനസ്സില്‍ കുഴിച്ചു മൂടിയിരിക്കുന്നു.... ഞങ്ങളുടെ ഈ ചെറിയ വീട്ടില്‍ അമ്മ ഒറ്റക്കായിരുന്നിട്ടും, എന്നെ ഏന്തേ പട്ടണത്തിലെ മുതലാളിയുടെ വീട്ടില്‍ കൊണ്ട് നിറുത്തിയിരുന്നതെന്ന് .....

എന്റെ മുഖവും,പെരുമാറ്റവും മുതലാളിയോട് സാമ്യപ്പെടുത്തി അവിടുത്തെ അടുക്കളക്കാരികള്‍ സ്വകാര്യം പറഞ്ഞു ചിരിക്കുന്നതെന്തിനെന്ന്.....
കൊച്ചമ്മക്ക് എന്നോട് ഇത്രയും വാല്സല്യമെന്തെന്ന് ...
അമ്മയോടോത്ത് ഞാന്‍ ഞങ്ങളുടെ ഈ കൊച്ചുവീട്ടില്‍ അന്തിയുറങ്ങിയിട്ടുള്ളപ്പോഴൊക്കെ, സന്ധ്യ കഴിഞ്ഞാല്‍ എന്റെ അമ്മ ,മുല്ലപ്പൂ ചൂടി,സുഗന്ധതൈലം പൂശി,സിന്ദൂരപ്പൊട്ട് തൊട്ടു അണിഞ്ഞോരുങ്ങുന്നതെന്തിനെന്ന്....
അടച്ചുറപ്പുള്ള അകത്തെ മുറിയില്‍ എന്നെ കിടത്തിയുറക്കി പുറത്തു നിന്നും വാതില്‍ പൂട്ടുന്നതെന്തിനെന്ന്.....
രാവിലെയുണരുമ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന അമ്മയുടെ ബ്ലൌസിനുള്ളില്‍ തിരുകിയ മുഷിഞ്ഞ നോട്ടുകള്‍ എവിടെ നിന്നെന്ന്....
കവിളിലെ ഉണങ്ങിയ കണ്ണീര്‍പ്പാടുകള്‍ എന്തു കൊണ്ടെന്ന്....
നാളെയാകട്ടെ...എല്ലാം അമ്മയോട് ചോദിക്കണം...
എന്റെ അമ്മ സുന്ദരിയാണ് . അതായിരിക്കും അയല്‍പക്കത്തെ അസൂയക്കാരികളായ സ്ത്രീകള്‍ എന്റെ വീടിനു മുന്നിലെത്തുമ്പോള്‍ മുഖം തിരിച്ചു നടക്കുന്നത് ...അല്ലാതെ എന്റെ അമ്മ അവര്‍ക്കാര്‍ക്കും ഒരു ദ്രോഹവും ചെയുന്നില്ല.എനിക്ക് അറിയാം.
എന്നാലും,ചിലപ്പോഴൊന്നും എനിക്ക് എന്റെ അമ്മയെ മനസ്സിലാകുന്നതെയില്ല.അല്ലെങ്കില്‍ ,കഴിഞ്ഞ ധനുമാസത്തിലെ തിരുവാതിരനാളില്‍,അടുക്കളയിലെ കതകിനു പിന്നില്‍ വിഹ്വലതയോടെ പതുങ്ങി നിന്ന എന്‍റെ പിഞ്ഞിക്കീറിയ പാവാടയിലെ ചുവന്ന വൃത്തങ്ങള്‍ കണ്ടു ''ലക്ഷ്മി,നിന്‍റെ മോള്‍ വലിയ കുട്ടിയായി ''എന്ന് കൊച്ചമ്മ പറഞ്ഞപ്പോള്‍, എന്നെ കെട്ടിപ്പിടിച്ചു അമ്മ പൊട്ടിക്കരഞ്ഞത് എന്തിനാണ് ?? കൊച്ചമ്മയും,മുതലാളിയും പുറത്തെവിടെയോ പോയ ദിവസം അമേരിക്കയില്‍ പോയി പഠിച്ചിട്ടു, അവധിക്കു വന്ന അരവിന്ദ് ചേട്ടന്‍ സ്നേഹപൂര്‍വ്വം എന്റെ കവിളില്‍ ഉമ്മ വെച്ചെന്ന് പറഞ്ഞ നിമിഷം അമ്മ ഭ്രാന്തിയെപ്പോലെ എന്നെ തല്ലിയത് എന്തിനാണ്?സമയം വരട്ടെ.... അതും ചോദിക്കണം.

ഇന്ന് എന്റെ അമ്മ വളരെ സന്തോഷവതിയായിരുന്നു.അതല്ലേ രാവിലെ തന്നെ എന്നെ ഇവിടെ,ഞങ്ങളുടെ വീടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.ഇനി ഞാന്‍ എന്നും അമ്മയുടെ കൂടെ നിന്നാല്‍ മതിയത്രേ ! എനിക്ക് പുത്തന്‍ ഉടുപ്പ് വാങ്ങി തന്നു . വൈകിട്ട് കുളി കഴിഞ്ഞു എന്നെ അതണിയിച്ചു ....വയറുനിറയെ കഴിക്കാന്‍ നല്ല ഭക്ഷണം ഉണ്ടാക്കിത്തന്നു ...പക്ഷെ,അവസാനം കഴിച്ച പായസത്തില്‍ ചേര്‍ത്ത് തന്ന, കടും ചുവപ്പ് കുപ്പിയിലെ, കൊഴുത്ത ദ്രാവകം എന്താണെന്ന് മാത്രം മനസ്സിലായില്ല. വാല്‍സല്യം തുളുമ്പുന്ന അമ്മയുടെ മുഖം കണ്ടപ്പോള്‍ അത് ചോദിക്കാനും ഞാന്‍ മറന്നു.ചോദ്യങ്ങള്‍ ഞാന്‍ വിഴുങ്ങുകയാണല്ലോ..... എന്നും....
എന്നാലും എനിക്ക് തൃപ്തിയായി.... അമ്മയെ ഇന്നു ഒന്നു ചിരിച്ചു കണ്ടല്ലോ....... എന്റെ നെറ്റിയില്‍ ഉമ്മ വെക്കുമ്പോള്‍ അമ്മയുടെ ചുണ്ട് വിറച്ചു..... കണ്‍കോണില്‍ പൊടിഞ്ഞു തൂവിയ കണ്ണീര്‍ ആനന്ദാശ്രു ആണെന്ന് പറഞ്ഞു ......ആവോ?
തുറന്നു കിടക്കുന്ന ജന്നലിന്നപ്പുറം ആകാശത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍....മുറ്റത്തെ പിച്ചിപ്പൂക്കളുടെ മണവും പേറി ഇളംകാറ്റ് ജന്നലഴികളിലൂടെ പതുങ്ങി വന്നു ,പതിയെ തലോടുന്നു...പക്ഷെ, കണ്‍പോളകള്‍ക്ക് വല്ലാതെ കനം വെക്കുന്നു.... തൊണ്ട വല്ലാതെ വരളുന്നു...ആകാശത്തെ നക്ഷത്രക്കുഞ്ഞുങ്ങളൊക്കെ പെട്ടെന്ന് മാഞ്ഞുപോയോ....കണ്ണിലേക്കിരച്ചു കയറിയ ഇരുട്ട് കാഴ്ച്ചയെ മറച്ചു . ഭിത്തിക്കഭിമുഖമായി തിരിഞ്ഞുകിടന്നിരുന്ന അമ്മയെ ഞാന്‍ കെട്ടിപ്പിടിച്ചു....തണുത്തു മരവിച്ച അമ്മയുടെ വയറിനു മീതെ വെച്ച എന്‍റെ കൈതലത്തിലൂടെ , തണുപ്പ് എന്നെയും പൊതിഞ്ഞു.....
ഞാന്‍ ഉറങ്ങാന്‍ പോകുന്നു ...എന്‍റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും.....
1 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:
chodyangalute bhantaram thurannu vacholu...
chilappol utharam kittiyekkaam...
Post a Comment
അഭിപ്രായം ഇവിടെ...