ഋതുഭേദങ്ങള്‍ കനിഞ്ഞൊരീ
വസന്തം വന്നണഞ്ഞിട്ടും
വിടര്‍ന്നില്ല നീ ,പൂവേ
പരന്നില്ല നിന്‍ സൌരഭ്യവും
വസന്തം വന്നതറിഞ്ഞില്ലേ ?
ഇല പോലും തളിര്‍ത്തില്ലേ ?
വിലസുമ്പോള്‍ വിതറാനായ്
സുഗന്ധവും നിനക്കില്ലേ ?
ഇണപ്പൂങ്കുയിലെ
നീ മറന്നോ പഞ്ചമം പോലും
വസന്താഗമത്തിന്‍ കേളികൊട്ടായ്
തവ കൂജനവും,വേണ്ടയെന്നോ?
മാന്തളിര്‍ തിന്നതില്ലേ നിന്‍
സ്വരമൊട്ടും തെളിഞ്ഞില്ലേ ?
മറുപാട്ട് പാടുവാന്‍ ഞാനും
മനസ്സില്‍ കൊതിച്ചതാണല്ലോ
തുള്ളിത്തുടിച്ചെന്തേ ചിലയ്ക്കാത്തൂ
തേനരുവീ,നിന്‍ ചിലങ്കകള്‍
ഞാന്‍ പറഞ്ഞേ നീയറിഞ്ഞുള്ളൂ
വസന്തം വന്നണഞ്ഞെന്ന്
കാണ്മതല്ലോ ഞാനാ കലങ്ങും മനസ്സും ,പിന്നെ
കലുഷിതമിരമ്പലോ-
ടലയും തളര്‍ന്ന മെയ്യും
പുഴ നിന്നെ തടുത്തെന്നോ ?
ഒഴുകി ചെന്നൊരുമിക്കാന്‍
പുനഃസ്സമാഗമം നീയും
കൊതിക്കുന്നില്ലിനിയെന്നോ ?
വസന്തം നിന്‍ പടിവാതിലില്‍
പതിയെ മുട്ടി വിളിച്ചിട്ടും നീ
തുറക്കുന്നില്ലേ പെണ്‍കൊടീ നിന്‍
തുരുമ്പിച്ച ജനാലകള്‍
ഉണരില്ലേ,മിഴി രണ്ടും
തുറക്കില്ലേ,നിനക്കിനി
ഒരു നാളും പിരിയാതെ
ശിശിരം കൂട്ടിനുണ്ടെന്നോ ?
1 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:
inapiriyaathirikkaanennumee
varikalilthanne veenurangaam....
Post a Comment
അഭിപ്രായം ഇവിടെ...