നിശാഗന്ധി

രാത്രി.......
ഉറക്കം വരാതെ തിരിഞ്ഞും,മറിഞ്ഞും കിടന്നു.......
പിന്നെ
എന്റെ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തു മുറ്റത്തേക്കിറങ്ങി .....
മുറ്റത്തെ മണ്‍ചട്ടിയില്‍
എന്റെ നിശാഗന്ധിയുടെ പൂമൊട്ടുകള്‍ പുഞ്ചിരിക്കാന്‍ തുടങ്ങുന്നു....

അവന്റെ മൊബൈല്‍ നമ്പര്‍ ഏത് അബോധാവസ്ഥയിലും ഞാന്‍ ഡയല്‍ ചെയ്യുമായിരുന്നു...അത്രയ്ക്ക് ഹൃദിസ്ഥമാണല്ലോ എനിക്ക് അത്.......
ഞാന്‍ ഡയല്‍ ചെയ്തു,റിംഗ് ചെയ്തു തുടങ്ങും മുമ്പേ അവന്‍ അറ്റന്‍ഡ് ചെയ്തു.....
'' നീ ഉറങ്ങിയില്ലേ''
''ഇല്ല'' ഞാന്‍ മറുപടി പറഞ്ഞു...
''പറയൂ .... ...നീ
എന്റെ കോള്‍ കാത്തിരിക്കുകയായിരുന്നോ??
''ഉം''അവന്‍ മൂളി.. പിന്നെ പറഞ്ഞു ,''മനപ്പൊരുത്തം... . ''
ഞങ്ങള്‍ വെറുതെ ചിരിച്ചു.....
''നീ മുറ്റത്തെക്കിറങ്ങൂ ''.......ഞാന്‍ പറഞ്ഞു..
''ഹേയ് ,ഞാന്‍ മുറ്റത്താണ് ....നീ കണ്ടില്ലേ......ചന്ദ്രക്കല.....പിന്നെ ഈ പൂനിലാവും...''
''ഉം''ഞാന്‍ മൃദുവായി മൂളി......
'' നമ്മള്‍ തമ്മില്‍ എത്രയോ മൈലുകള്‍ ദൂരമുണ്ട്...എന്നിട്ടും അമ്പിളിക്ക് നിന്നെ കാണാം.....എന്നെയും.....അല്ലെ??''അവന്‍ ചോദിച്ചു .
''ഉം'' ........
''പൂനിലാവിനു നിന്നെ തൊടാം...എന്നെയും...അല്ലെ??''ഞാന്‍ മന്ത്രിച്ചു ...
''ഉം'' ......
''എന്നിട്ടും എനിക്ക് നിന്നെ കാണാനും,നിനക്കു എന്നെ കാണാനും കഴിയുന്നില്ലല്ലോ വാവേ''
എന്റെ സ്വരം വിറച്ചു...
അതിന് നമ്മള്‍ തമ്മില്‍ കണ്ടിട്ടേയില്ലല്ലോ...........ഒരിക്കലും......
ഞാന്‍ മുഖംപൊത്തിക്കരഞ്ഞു....
അമ്പിളിക്കല പെട്ടെന്ന് കാര്‍മേഘപടലങ്ങളില്‍ മറഞ്ഞു.......
ചാര്‍ജ് തീര്‍ന്നിട്ടെന്നപോലെ എന്റെ മൊബൈല്‍ നിലച്ചു.....നിശബ്ദമായ അന്ധകാരത്തില്‍......നിശാഗന്ധിപ്പൂകളുടെ മണം മാത്രം അരിച്ചരിച്ചെത്തി .

''ഞാന്‍ ഉറങ്ങും മുന്‍പ് നീ വരുമോ''.........എന്നെയും അവനെയും കാണാന്‍.....ഒരിക്കല്‍ക്കൂടി മാത്രം.....''മനസ്സു കേണു.....
അവനും കാത്തിരിക്കുന്നുണ്ടാവും...ഇമ ചിമ്മാതെ......

5 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

സബിതാബാല said...

nee varuvolam njaanunarnnirikkaam....

Lichu........ said...
This comment has been removed by the author.
Lichu........ said...

Ellam kanunna Ambily ammavan........

ശ്രീഇടമൺ said...

''ഞാന്‍ ഉറങ്ങും മുന്‍പ് നീ വരുമോ''.........എന്നെയും അവനെയും കാണാന്‍.....ഒരിക്കല്‍ക്കൂടി മാത്രം.....''മനസ്സു കേണു.....
അവനും കാത്തിരിക്കുന്നുണ്ടാവും...ഇമ ചിമ്മാതെ.....
:)

fidha said...

life is more beautiful than a dream.

Post a Comment

അഭിപ്രായം ഇവിടെ...