''ഒന്നു പെറ്റതല്ലേ , വേണോ രൂപാ രണ്ടായിരത്തഞ്ഞൂറും?? ''
' കാശ് തന്നേ , ഉരുപ്പടി കണ്ടാല്‍ പറയുമോ,കൊള്ളാം !!'
നീണ്ട മുടിയും,ഉടലും,ഒതുങ്ങിയഴകുള്ളോരരക്കെട്ടും
ഗോതമ്പുതോല്‍ക്കും നിറം ,അല്‍പ്പം പതുങ്ങിക്കുണുങ്ങി നടത്തം.
'പുറത്തു നിര്‍ത്തണ്ടധികം,അകത്തേക്കാനയിക്കൂ
ഇണങ്ങുവാന്‍ ലേശം മടിയും,നാണവും കാണും '
''ഭയപ്പെടുത്തണോ,പീഡന മുറകളെന്തെങ്കിലും വേണോ
അടുക്കുവാന്‍ , അനുനയത്തിനടവുകളെന്തെങ്കിലും ? ''
'മൂന്നു നേരം മട്ടന്‍ കുഴച്ചുരുട്ടിയ ചോറും ,
നാലുമണിക്കെന്നും ബ്രാന്‍ഡഡ് പട്ടി ബിസ്ക്കറ്റും മതി '
''കൂടൊന്നു തീര്‍ക്കും വരെ കൂടെക്കിടത്തേണ്ടി വര്വോ ?''
'ഹേയ്,കുഞ്ഞൊരു തുടലിന്‍റെ കാര്യമേയുള്ളൂ , ഞാനേറ്റു '.

*<<<<<<<.>>>>>>>>*<<<<<<<<.>>>>>>>>>*
' കാശ് തന്നേ , ഉരുപ്പടി കണ്ടാല്‍ പറയുമോ,കൊള്ളാം !!'
നീണ്ട മുടിയും,ഉടലും,ഒതുങ്ങിയഴകുള്ളോരരക്കെട്ടും
ഗോതമ്പുതോല്‍ക്കും നിറം ,അല്‍പ്പം പതുങ്ങിക്കുണുങ്ങി നടത്തം.
'പുറത്തു നിര്‍ത്തണ്ടധികം,അകത്തേക്കാനയിക്കൂ
ഇണങ്ങുവാന്‍ ലേശം മടിയും,നാണവും കാണും '
''ഭയപ്പെടുത്തണോ,പീഡന മുറകളെന്തെങ്കിലും വേണോ
അടുക്കുവാന്‍ , അനുനയത്തിനടവുകളെന്തെങ്കിലും ? ''
'മൂന്നു നേരം മട്ടന്‍ കുഴച്ചുരുട്ടിയ ചോറും ,
നാലുമണിക്കെന്നും ബ്രാന്‍ഡഡ് പട്ടി ബിസ്ക്കറ്റും മതി '
''കൂടൊന്നു തീര്‍ക്കും വരെ കൂടെക്കിടത്തേണ്ടി വര്വോ ?''
'ഹേയ്,കുഞ്ഞൊരു തുടലിന്‍റെ കാര്യമേയുള്ളൂ , ഞാനേറ്റു '.

88 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:
അങ്ങനെ ഞാനും ഒരു പെണ്‍വാണിഭത്തിനു സാക്ഷിയായി :(
ഹഹ ;)
അയ്യോ,അത് കലക്കി !
പോസ്റ്റിന്‍റെ തലക്കെട്ടുകള്‍ കണ്ടാല്‍ വായനക്കാര്‍ ഈച്ച ചക്കരക്കുടത്തില്‍ പൊതിയുന്ന പോലെ ഓടിയെത്തും.
വായിച്ചു കഴിയുമ്പോഴല്ലേ വിവരം അറിയുക
മാനസ ചേച്ചീ,ബുദ്ധി കൊള്ളാം :p
സത്യം പറഞ്ഞാൽ നീന പറാഞ്ഞപ്പോലെ ചക്കരകുടം കണ്ട് ഒാടി വന്നതാ.. ഇങ്ങിനെ പട്ടികളെപ്പോലും വെറുതെ വിടാത്ത നാടാണു നമ്മുടെത്. മാനസിയായിട്ട് അതും ആളുകളെ ഓർമിപ്പിച്ചു അല്ലേ? പോസ്റ്റിലെ ഹാസ്യം ഒട്ടും അപഹാസ്യമാവാതെ സൂക്ഷിക്കാൻ കഴിഞ്ഞു. പിന്നെ, ഒരുപാടൊന്നും ചൂഴ്‌ന്നു പറയാൻ അറിയില്ല . ഒന്നുപറയാം.. പട്ടിയിലൂടെയാണെങ്കിലും പേപിടിച്ച മനുഷ്യനെ തുറന്നു കാട്ടിയതിനു നന്ദി... അധികം കയറി പറയുന്നില്ല. ഒരു പോസ്റ്റ് ഇട്ടതിനു ഇവിടെ ആളുകൾ എന്റെ ചോരക്ക് വേണ്ടി ദാഹിക്കുകയാ...
സത്യം പറഞ്ഞാൽ നീന പറാഞ്ഞപ്പോലെ ചക്കരകുടം കണ്ട് ഒാടി വന്നതാ.. ഇങ്ങിനെ പട്ടികളെപ്പോലും വെറുതെ വിടാത്ത നാടാണു നമ്മുടെത്. മാനസിയായിട്ട് അതും ആളുകളെ ഓർമിപ്പിച്ചു അല്ലേ? പോസ്റ്റിലെ ഹാസ്യം ഒട്ടും അപഹാസ്യമാവാതെ സൂക്ഷിക്കാൻ കഴിഞ്ഞു. പിന്നെ, ഒരുപാടൊന്നും ചൂഴ്‌ന്നു പറയാൻ അറിയില്ല . ഒന്നുപറയാം.. പട്ടിയിലൂടെയാണെങ്കിലും പേപിടിച്ച മനുഷ്യനെ തുറന്നു കാട്ടിയതിനു നന്ദി... അധികം കയറി പറയുന്നില്ല. ഒരു പോസ്റ്റ് ഇട്ടതിനു ഇവിടെ ആളുകൾ എന്റെ ചോരക്ക് വേണ്ടി ദാഹിക്കുകയാ...
രണ്ട് പ്രാവശ്യം വായിക്കേണ്ടി വന്നു സംഭവം പിടികിട്ടാന്‍ ..എന്തായാലും തകര്‍പ്പന്‍ തന്നെ
കൊള്ളാം. രണ്ടാവര്‍ത്തി വായിച്ചപ്പഴാ മനസ്സിലായത്
കലക്കി അടിപൊളി ആയിട്ടുണ്ട് ....എന്തായാലും ഞാന്‍ നടന്നാ വന്നെ ഓടിയിരുന്നേല്‍ മാനം പോയേനെ ...
എന്നിട്ട് ആള്‍ ഇപ്പോ ഇണങ്ങിയോ? അതു പറയ്.
:)
തലക്കെട്ടും അദ്യത്തെ വരിയും കടന്നപ്പൊൾ
എന്തൊക്കെയോ പ്രതീക്ഷിച്ചു ആ ത്രില്ലിൽ അങ്ങനെ താഴോട്ടിറങ്ങി പട്ടി ബിസ്ക്കറ്റെന്ന് തുറന്നു പറഞ്ഞില്ലായിരുന്നെങ്കിൽ ആകെ കുഴപ്പത്തിൽ ചെന്ന് ചാടിയേനെ!!!
ന്നാലും മാനസ ഇങ്ങനേയും ആളുകളേ പറ്റിക്കണമായിരുന്നോ???
ഇരുപത് രൂപക്ക് നാലെണ്ണം വെച്ച് കിട്ടുമ്പോൾ?
നീന പറയുന്നത് പോലെ ആളുകളൊന്നും പണ്ടെത്തെ പോലെയല്ല വസ്ത്രം മാറികിടന്നാലും തിരിഞ്ഞ് നോക്കില്ല!!!
എന്തായാലും കവിത ഇഷ്ടപ്പെട്ടു പറ്റിക്കാൻ ഓരോ വഴികളേ!!
നന്നായിട്ടിണ്ടെട്ടോ!!
നന്മകൽ നേരുന്നു
ഹഹ,നീനേ,
'ആദ്യാക്ഷരിയില്‍'എന്‍റെ ബ്ലോഗുഗുരു അപ്പു മാഷ് പറഞ്ഞിട്ടുണ്ട് ,തലക്കെട്ടുകള്‍ മാക്സിമം ആകര്‍ഷകമാക്കാന്‍ ശ്രമിക്കണമെന്ന് :p
മനോ,
ചക്കരക്കുടത്തില്‍ വീഴാഞ്ഞതു ഭാഗ്യം !!
പട്ടി കടിച്ചാല്‍ ഇപ്പൊ പൊക്കിളിനു ചുറ്റും ഇന്‍ജെക്ഷന്‍ എടുക്കുന്നതിനു പുറമേ 2 ആഴ്ച ഭക്ഷണം ഒന്നും കഴിചൂടത്രേ! :(
Jayesh / ജ യേ ഷ് , lejose ,
എന്നോടൊരാള്‍ ബെറ്റ് വെച്ചു,എന്‍റെ കവിത(??) വായിക്കുന്നവരെ എല്ലാവരെയും രണ്ടാമതൊന്നു കൂടി വായിപ്പിക്കാമോ എന്ന് ...
ഈ കവിത വായിച്ച ആരും രണ്ടാമതൊന്നു വായിക്കാതെ പോയിട്ടുണ്ടാവില്ല ......... അതെനിക്ക് ഉറപ്പാ !! :p
Seek My Face ,
ഹഹ ,ഇങ്ങോട്ട് നടന്നാ വന്നതെങ്കിലും,അങ്ങോട്ട് ഓടി പോകുന്നത് ഞാന്‍ കണ്ടു.... :p
ശ്രീ,
ഇപ്പൊ രണ്ടു പേരും കൂടി റൊമ്പ കാതല്‍ ..;)
നന്ദനെ ,
ങേ,ഇരുപതു രൂപയ്ക്കു നാലോ ??
സത്യാ ??
അല്‍സേഷ്യനോ ,പോമറേനിയനോ ??
എനിക്കും വേണം ഒരെണ്ണം..... ന്താ,അതല്ലെന്നോ ?? :o
ഈ കുട്ടീടെ കാര്യം !!
:)
പട്ടിക്കല്‍സ്..
അല്ല പറ്റിക്കല്‍സ്സായിപ്പോയി.
ആശംസകള്‍
ഈ കവിതയുടെ കൂടെ പടം കൊടുക്കേണ്ടിയിരുന്നില്ല....
സന്തോഷ്,
താങ്കള്‍ പറഞ്ഞത് ശരിയാണ്.
ഇവിടെ ഒരു ചിത്രം വേണമോ എന്ന് ഞാനും കുറേ ആലോചിച്ചു.
പിന്നെ , ''നീണ്ട മുടിയും,ഉടലും,ഒതുങ്ങിയഴകുള്ളോരരക്കെട്ട് ,ഗോതമ്പുതോല്‍ക്കും നിറം'',എന്നീ വിശേഷണങ്ങള്‍
ചിലരിലെങ്കിലും കണ്ഫ്യൂഷന്‍ ഉണ്ടാക്കുമെന്ന് തോന്നി .അതിനാണ് ഏകദേശം യോജിച്ച ഒരു ചിത്രം പതിവിനു വിപരീതമായി പോസ്റ്റിന്‍റെ''അവസാനം '' ഉള്‍പ്പെടുത്തിയത് .
ഇനി രസകരമായ ഒരു വൈരുധ്യം ,ഈ ചിത്രം ഉള്‍പ്പെടുത്തിയിട്ടു പോലും,പലര്‍ക്കും രണ്ടു തവണയെങ്കിലും അത് വായിക്കേണ്ടി വന്നു,സംഭവം മനസ്സിലാകാന്‍ ...എന്നുള്ളതാണ് .
(അത് എന്‍റെ കവിതയുടെ ഗുണമേന്മ കൊണ്ടാണ് എന്ന് പറയല്ലേ, :p )
ങും...
‘കാതലി‘ല്‍നിര്‍ത്തിക്കോണേ.......പുക്കിളിനുചുറ്റുമുള്ള കുത്തിവയ്പ്പ് എല്ലാവര്‍ക്കും ബാധകം.
പട്ടിയുടെ പടം കാണിച്ച് വായനക്കാരന്റെ ആസ്വാദനശേഷിയെ ചോദ്യം ചെയ്ത മാനസ മൂര്‍ദ്ദാബാദ്.
ഇഷ്ടപ്പെട്ടു. :))
ബുദ്ധിമതിയാണേ:)
ഹ ഹ ഹ.. നന്നായിട്ടുണ്ട്
വായിച്ചു തുടങ്ങിയപ്പോള്‍ ഒന്നു ശങ്കിച്ചു നിന്നു. കാര്യത്തിലെക്കടുത്തപ്പോള്‍ ചിരിച്ചു പോയ്.
നല്ല ഒരു പോസ്റ്റ്
ആശംസകള്‍
അമ്പടി കേമീ..ഇഷ്ടായി..പക്ഷേ പടം കൊടുക്കണ്ടായിരുന്നു.
ഇല്ലാരുന്നേൽ ആ പട്ടിബിസ്കറ്റും തുടലും വായിച്ച് ഗൺഫ്യൂഷനായി (ഞാനടക്കം) പലരും വട്ടായി പിരിപോയി നടക്കുന്നതു കാണാരുന്നു..രണ്ടിനുപകരം എല്ലാരും 10 തവണ വായിച്ചേനേ..കളഞ്ഞില്ലേ..നശിപ്പിച്ചില്ലേ?
ഞാന്‍ ആദ്യമായ ഈ വഴിക്ക്...
കവിതയുടെ രീതി ഇഷ്ട്ടായി! ആശിപ്പിച്ചു ആശിപ്പിച്ചു പറ്റിച്ചുവിടുന്നപോലെ!! ( ഞാന്‍ പറ്റിയില്ല കേട്ടോ :-) )
ഇരിക്കട്ടെ ഒരു തേങ്ങ എന്‍റെ വക ((((((( ട്ടോ ))))))))
വഴിപോക്കന്‍,
:)
കാക്കര - കാക്കര,
??
കുളക്കടക്കാലം,
പട്ടിക്കു കുത്തിവെപ്പ് വേണ്ടി വരുമോ ആവോ ??അതാ പ്പോ എന്‍റെ ടെന്‍ഷന്‍ :(
ഉറുമ്പ് /ആന്‍റ്,
:(
വികടശിരോമണി,
:p
ഹംസ,
:) നന്ദി
ആഗ്നൂ,
ഇനീപ്പോ എന്തൂട്ടാ ചെയ്യാ ?? :(
സിനുമുസ്തു,
:)
ഒഴാക്കന്‍.,
ആശിച്ചു.....;p
കള്ളം പറയല്ലേ....
പേടിപ്പിച്ച് കളഞ്ഞല്ലോ.
നന്നായി ട്ട്വോ !
അവളുടെ വാണിഭവും അങ്ങനെ പുറം ലോകം അറിഞ്ഞിരിക്കുന്നു.
കൊള്ളാം ....
എല്ലാവരേം പോലെ തലക്കെട്ടു കണ്ടു മനക്കോട്ടകെട്ടിതന്നെയാണ് വായിച്ചു തുടങ്ങിയത് .അവസാനമായപ്പൊ ഒട്ടും മനസ്താപം തോന്നീല്ലാട്ടോ......
ഭയങ്കര ബുദ്ധി തന്നേട്ടൊ...!!
വിളിച്ച് ആളെക്കൂട്ടാൻ മിടുക്കിയാ കേട്ടോ...
എന്നാലും കവിത അടിപൊളി...!!
ആശംസകൾ....
സങ്കതി ഇഷ്ടപ്പെട്ടു- കവിത എന്ന ലാബെലൊഴികെ- ഒരു കുറിപ്പു എന്നാക്കാമായിരുന്നില്ലെ?
അങ്ങിനെ ചേച്ചിയും എഴുതിയല്ലേ? ..... കൊള്ളാം
ലേബലെന്തായാലും സംഗതി കലക്കി.
കൊള്ളാം...
തള്ളേയ്..!!
ഇതിനൊരു ഓഫ് അടിക്കാതെ പോയാൽ ദൈവമ്പോലുമ്പൊറുക്കില്ലാ:),എന്നാൽ ഞാനങ്ങോട്ട് കാര്യത്തിലേക്ക് കടക്കട്ട് -
ആദ്യത്തെ മൂന്നാലു വരി വായിച്ചപ്പോ കൊല്ലം കൊട്ടാരക്കര ആയൂരുള്ള ഏതോ ഉണ്ണിത്താൻ ആണെന്ന് കരുതി.മജീദിക്ക ആടിനെ പട്ടിയാക്കിയത് പോലെ നിർഭാഗ്യകരമായ ഒരു എൻഡിംഗ് ആയിപ്പോയില്ല:)
*<<<<<<<.>>>>>>>>*<<<<<<<<.>>>>>>>>>*
അങ്ങനെ ഞാനും ഒരു പെണ്‍വാണിഭത്തിനു സാക്ഷിയായി..
നീയെന്ന രാത്രിയുടെ സ്വന്തം താരകങ്ങള്‍ക്കിടയില്‍ തിളക്കമേറിയ മറ്റൊരു താരകം കൂടി .
പ്രിയപ്പെട്ട എഴുത്തുകാരീ ശ്രമം ദാനം ചെയ്യുമ്പോഴേ ഇങ്ങനെ തന്നെ ചെയ്യണം ...പൂര്‍ണമായ മനസ്സോടെ .
ഇഷ്ട്ടായി .
വാണിഭമെന്നുകേട്ടോടിവന്നു ഞാൻ
വന്നപ്പോൾ വെറും പട്ടിവാണിഭമതു-
വർണ്ണപകിട്ടുള്ളൊരു പെൺപ്പട്ടി!ഈ
വർണ്ണനയധിഭാവുകമൊപ്പമഭിനന്ദനങ്ങളും....
സംഗതി കൊള്ളാം ട്ടോ..
ദേ, ഞാന്‍ മിനിമം 5 തവണയെങ്കിലും വായിച്ചു കേട്ടോ...
സംഗതി കൊള്ളാം.. :)
മാനസ,
നന്നായി എഴുതുന്നല്ലോ...ഭംഗിയായിട്ടുണ്ട് അവതരണം..ഇനിയൊന്നു ആലോചിക്കൂ..ഈ പട്ടിയുടെ പടം കൊടുക്കാതെ തന്നെ ഈ കഥ എങ്ങനെ കൂട്ടുതല്‍ മനോഹരമാക്കാമെന്നു..!
സത്യത്തില്‍ പെണ്‍ വാണിഭം എന്നതിനേക്കാള്‍ നല്ലൊരു തലക്കെട്ട് ഇതിനു കിട്ടാനില്ല.പെണ്‍ വാണിഭത്തിലും ഇതു തന്നെയല്ലേ സംഭവിക്കുന്നത് !
ആശംസകള്‍...ഇത്തരം നല്ല എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു
ചിത്രം കൊടുത്തതുകൊണ്ടു തന്നെ പെട്ടെന്ന് പിടികിട്ടിയത്. പോസ്റ്റ് വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന തലക്കെട്ട് തന്നെ.
എങ്കിലും പട്ടിയിലുടെ വരച്ച കവിത മനുഷ്യന്റെ നേര്‍പകുപ്പായി മാറ്റിയത് മനോഹരമാക്കി.
ചില മാദ്ധ്യമങ്ങളുടെ സ്വഭാവം...
എന്തിനേയും ഏതിനേയും പെണ്‍ വാണിഭവുമായി കൂട്ടിച്ചേര്‍ക്കുക...സര്‍ക്കുലേഷന്‍ തന്ത്രം.
കൊള്ളം ...നന്നായി..!
വാണിഭം നന്നായിട്ടുണ്ടല്ലൊ.
ശ്ശൊ!! ഞാനും വേറെന്തൊക്കെയോ വിചാരിച്ചു.
ന്നാലും,സംഭവം ഉഷാറായി..
came here thru pongummodan.the puupy is beautiful. it reminded me of our old tinku who used to wake me up at 5.30 am sharp.My daughter used to pin her hair with a red butterfly shaped velvet clip, after her weekly bathe.kannezhuthi, pottum iduvikkumayirinnu....
കുമാരന്‍ | kumaran മാഷെ, :)
Anilan -അനിലന്‍ :)
ജീവി കരിവെള്ളൂര്‍,,അഭിപ്രായത്തിനു നന്ദി
വീ കെ ,ഹഹ...നന്ദി
കാട്ടിപ്പരുത്തി,
ലേബലിന്റെ കാര്യം എനിക്കും കണ്ഫ്യൂഷനാ മാഷേ.
നന്ദി
ശ്രീ..ജിത് അതേ ശ്രീ.....:)
Vinodkumar Thallasseri ,നന്ദി:)
Gopakumar V S (ഗോപന്‍ ),നന്ദി :)
കിരൂ,ഏതു ഉണ്ണി??
വടക്കേതിലെ തങ്കമ്മ ചേച്ചീടെ മോനാണോ ?
എനിക്കങ്ങട് ശരിക്ക് മനസ്സിലായില്ലേയ് ;)
mukthar udarampoyil .:(
shibu ,നന്ദി,ഷിബു.
ബിലാത്തിപട്ടണം / ബിലത്തിപട്ടണം,
നല്ല കവിത മാഷേ,നന്ദി
മുരളി I Murali Nair ,നന്ദി :)
pattepadamramji ,നന്ദി
അച്ചൂസ് :(
അങ്ങനെ തോന്നിയോ??
kallyanapennu ,:)
smitha adharsh
എന്നാലും സ്മിതേ...;)
മൈത്രേയി,
actually i was bit confused,that many opined ,
it would be better to avoid the picture,to enhance and maintain the anxiety through out,
But now,am relaxed,as i would have missed your comment if i have done the same.:p
i think u havnt noticed the content .
anywayz, thnx a lot.....;)
No manasi, i had read it. somehow i felt like commenting on the picture only.that's all.As u said rightly, i wouldn't hv commented if the pic was not there.
sasneham,
maithreyi
i was just jokin maithreyi,
no offense at all,as it 's been a very hard time for me.... as u know.:)
thnx ..once again.
ഒരു പെണ്‍ വാണിഭത്തിനു നിഷ്ഠൂരമായി സാക്ഷ്യം വഹിച്ചിട്ടു ഒന്നുമറിയാത്തൊരു ഭാവത്തില്‍ നിന്നാല്‍ മതിയല്ലോ.:)
ക്ലിപ്പണിഞ്ഞ കോതമ്പു കതിരിന്റെ നിറമുള്ള,പേടിച്ച പേടമാന്‍ മിഴിയുള്ള സുന്ദരിക്കു ചോദിക്കാനും പറയാനും ആളില്ലാഞ്ഞിട്ടല്ലേ ഇങ്ങനെയൊക്കെ..;)
.ആദ്യ വരി വായിച്ചപ്പോള്‍ തന്നെ എന്തോ "വശപ്പിശക് ' തോന്നിയിരുന്നു. കാരണം പണ്ടാരോ ഇമ്മാതിരി ഒരു ചെറുകഥ പറഞു കാട് കയറി അവസാനം കഥാ നായിക ഒരു പാവം 'പൂച്ച' ആയിരുന്നു. ആ ഓര്‍മ്മ ഉള്ളത് കൊണ്ടായിരിക്കാം.
ഏതായാലും അവതരണം വളരെ നന്നായി. പക്ഷെ 'കവിത ' എന്നാരും പറഞ്ഞേക്കരുത്. അത് മോശമാ..
ദേ,പിന്നേം...:(
''ഒരു പെണ്‍വാണിഭം''എന്ന പ്രസ്തുത സംഭവത്തിനു ചേരുന്ന ലേബലുകള്‍ ക്ഷണിക്കുന്നു. :)
[ഉദാ :അര്‍മ്മാദം,അതിക്രമം,ഫീകരം.... അങ്ങനെ]
മികച്ച നാമാനിര്‍ദ്ദേശത്തിനു ഒരു പട്ടിക്കുട്ടിയെ സമ്മാനമായി കൊടുക്കുന്നതാണ്
റോസേ, ഷെമീര്....... :(
ഇനി കണ്ടാല്‍ ഞാന്‍ അവിടെ നില്‍ക്കാതെ സ്ഥലം വിട്ടോളാം :p
ലേബലോഴിവാക്കിയാല്‍ നല്ല ശ്രമം ...
പട്ടിയെ ആടുമാക്കാം ....:)
nice work! read me on:
www.malyalamkavithakal.blogspot.com
പതിവുയാത്രയില്‍ ഇവിടെയും എത്തി....മുന്‍പത്തെ രചനകള്‍ കൂടുതല്‍ ഇഷ്ടമായി....തുടരൂ..... സസ്നേഹം
valare nannaayittundu....... aashamsakal.........
നോട് ഒണ്‍ലി പെണ് വാണിഭം, ബട്ട് ആള്‍സോ അതിന്റെ പോസ്റ്റ്......
നോ ബ്ലഡ് ഇന്‍ ഐ !!!!
നന്നായിട്ടുണ്ട്
ശരിയാ , എന്റെ ബ്ലോഗ് ഗുരുവും പറഞ്ഞിടുണ്ട്.. തലക്കെട്ടും 'ഫോട്ടോയും' അല്‍പ്പം ക്യാച്ചി ആയിരിക്കണമെന്ന് ..
അവസാനത്തെ വരി വായിച്ചപ്പോഴാട്ടോ സത്യായിട്ടും സംഗതി പറ്റിക്കല് ആണെന്ന് മനസ്സിലായെ .........
ആശംസകള്‍
:) :) :)
മാനസേ,മനുഷ്യരെക്കുറിച്ച് എങ്ങിനെ വേണേലും
കവിതയോ കഥനമോ ഒക്കെയാവാം.
ദേ,പാവം പട്ടിയെ ദ്രോഹിക്കാതെ വിട്ടേരെ..!
“മേനകാഗാന്ധി”കേസും പുലിവാലുമായി
പിന്നാലെ വന്നേക്കും..!!
ഹാസ്യരസം ആസ്വാദ്യകരം തന്നെ.
ആശമസകള്‍.
ഇവിടെ പട്ടിയാണ് കഥാപാത്രമെങ്കിലും ,എത്രയോ സ്ത്രീ ജന്മങ്ങളെ ഇങ്ങനെ വിറ്റിട്ടും വാങ്ങിയിട്ടും ഉണ്ടാവും ? പട്ടി കഥയിലെ ഹാസ്യം ആസ്വദിക്കാം ; ...........? നല്ല മനോഹരമായ അവതരണം !
nannaayirikkunnu.
ഇഷ്ടമായില്ല...
നിരത്തിയിട്ടിരിക്കുന്ന
അക്ഷരങ്ങളൊന്നും
ഒരു ചങ്ങലയില്‍ യോജിക്കുന്നില്ല...
നന്ദ്യാര്‍വട്ടവും
മുല്ലയും
കനകാംബരവും
ബന്ധിയും
ഒരു ചരടില്‍ കോര്‍ത്ത പോലെ
അശുഭം...
സംഭവാമി യുഗേ..യുഗേ..:) നന്നായി.
അയ്യേ! മോശമായല്ലോ??? അതേയ് ഈ പോസ്റ്റ് ഞാന്‍ മൂന്നു മാസം മുന്നേ വായിച്ചതാ. കമന്റ് ഇടാന്‍ മറന്നു പോയി. ഇന്നാ ഓര്ത്തത്...!
കൊള്ളാം..നമ്മളെയും സാക്ഷികളാക്കി അല്ലേ?
തെറ്റിദ്ധരിപ്പിച്ചു :)
പട്ടിവാണിഭം കലക്കി...അഭിനന്ദങ്ങള്‍
കൊള്ളം ...നന്നായി..!
കള്ളീ...എന്നു വിളിച്ച് അവളുടെ കവിളില്‍ ഒരു ഉമ്മ കൊടുക്കാന്‍ തോന്നുന്നു. :)
athu shari appo athaayirunno kaaryam...ethaayalum kollamm...
regards
http://jenithakavisheshangal.blogspot.com/
പെണ്‍ വാണിഭത്തിന്റെ പേരു പറഞ്ഞു പറ്റിച്ചതാണല്ലേ
കറുത്ത ഹാസ്യത്തിന്റെ പൊള്ളൽ ...
പട്ടിയിലൂടെയാണെങ്കിലും പേപിടിച്ച മനുഷ്യനെ തുറന്നു കാട്ടിയതിനു നന്ദി...
ഹോ..എന്തൊക്കെയോ വിചാരിച്ചു..ഫോട്ടോ കണ്ടപ്പോള്‍ മനസ്സിലായി ഗോതമ്പിന്റെ നിറമില്ലെന്ന്‍..:-))
akshepa hassyathiloode parayanullathu paranju.... aashamsakal......
നന്നായിട്ടുണ്ട്.. ആശംസകൾ
എല്ലരും പറഞ്ഞ് ക്ഴിഞ്ഞൂ...ചിത്രവും,പട്ടിബിസ്കറ്റും മാറ്റിയിരുന്നെങ്കിൽ.. എന്ന് ആശിച്ച് പോയി. നല്ല കവിത.എല്ലാ ഭാവുകങ്ങളും.... എങ്ങനെയോ വഴി തെറ്റി ഇവിടെ വന്നു....പുതിയവ ഇടുമ്പോൾ അറിയിക്കുക..
ashamsakal
കൊള്ളാം.. ആദ്യായിട്ടാണു ഇവിടെ വരുന്നത്. ഇതിനു മുൻപത്തെ കഥയും വായിച്ചു. നന്നായിട്ടുണ്ട്. ഇനിയും വരാം. ആശംസകൾ. സാഹിത്യചക്രവാളങ്ങൾ കീഴടക്കട്ടെ
ആദ്യ വരവില്‍ തന്നെ പറ്റിച്ചു കളഞ്ഞല്ലോ...
നന്നായിട്ടുണ്ട് ട്ടാ...
aashamsakal.............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..................
നന്നായി...... :)
തലക്കെട്ട് കാണിച്ച് പറ്റിച്ച് കവിത വായിപ്പിച്ച് കളഞ്ഞല്ലോ...കവിത കലക്കി..
blogil puthiya post..... NEW GENERATION CINEMA ENNAAL..... vayikkane..........
നന്നായി.
അവതരണതിൽ പുതുമയുണ്ട്. നന്നായി..
ഞെട്ടിപ്പിച്ചു കൊണ്ട് ഒരു തുടക്കം............ ചിരിപ്പിച്ചു കൊണ്ട് ഒരു അവസാനം........... കൊള്ളാം
Post a Comment
അഭിപ്രായം ഇവിടെ...