വന്ധ്യമേഘം


ഒരു പകല്‍ കൂടി എരിഞ്ഞടങ്ങുന്നുയീ -
യിരവും,പകലും,ഇണ ചേരുമീ സന്ധ്യയില്‍
ഒരു കടലോള,മെനിക്കിഷ്ടമെന്നോതി ഞാന്‍
മറുമൊഴി കേള്‍ക്കുവാന്‍ കാത്തു നില്‍ക്കെ ,
ഇഴഞ്ഞണയുംമിരുട്ടില്‍ മുഖമൊളിപ്പിക്കും നിന്‍റെയീ -
മൌനവും വാചാലമെന്നറിയുന്നു ഞാന്‍..
ജാലകചില്ലിലെന്‍ നിഴല്‍ മാത്രം മന്ത്രിച്ചു
നമുക്കിടയിലീ ചുടു നിശ്വാസം മാത്രമെന്ന് ..
നിനക്ക് ഞാനും,എനിക്ക് നീയുമിനിയില്ലെന്ന്
ജലകണമിറ്റിച്ചു വീഴ്ത്തുമിലചാര്‍ത്തു -
മൊരു മാത്ര കണ്ണീരണിഞ്ഞുനിന്നു.
പെയ്തൊഴിയാതെ കാര്‍മേഘവും,നീയും,
നീ തന്ന വാക്കും,നിന്‍ വിരല്‍ത്തുമ്പുതിര്‍ത്ത
സ്നേഹാമൃതത്തിന്‍ പരാഗരേണുക്കളും ,
വിട ചൊല്ലിപ്പിരിയുമീ രാവില്‍,വെണ്‍ -
ചന്ദ്രക്കല വരും,നക്ഷത്രങ്ങള്‍ വരും.
താരാപഥത്തിന്‍ പ്രഭയില്‍ വെണ്‍ ചന്ദ്രനീ -
പ്രേമാര്‍ത്ഥിനിയാ,മാമ്പലിനെ മറക്കാമന്യൂനം
പൊടിഞ്ഞിതെന്തേ കണ്ണുനീരെന്നോ,യില്ല
പടര്‍ന്നിതെന്‍ കണ്ണില്‍ കണ്മഷി,യത്രേയുള്ളൂ.

2 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

സബിതാബാല said...

ethrasundaramithennu paatuvaanaavaathe njaanente
gaanavum marannu ninnu....

തേജസ്വിനി said...

nalla upamakal tto...

Post a Comment

അഭിപ്രായം ഇവിടെ...