ഇണക്കിളികള്‍


എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയ ചില ദൃശ്യങ്ങളെ കുറിച്ച്...( ചിത്രങ്ങളെടുത്ത അപരിചിതനായ ഫോട്ടോഗ്രാഫറോട് കടപ്പാട്.)

മൂകസാക്ഷിയായ്,ഞാനും, രാജപാതയിലൊ -

രിണപ്പെണ്‍കിളിയുടെ ജീവന്‍ പൊലിഞ്ഞ ദൃശ്യത്തിനും .

തിരക്കേറിയാവീഥിയിലൊരു വാഹനമിരമ്പിപ്പാഞ്ഞ-

തിണക്കിളികളൊന്നിന്‍ അര്‍ദ്ധപ്രാണനുമെടുത്തു .

പറന്നുയര്‍ന്നൊന്നു തിരിഞ്ഞപ്പോഴില്ല,യിണ,യണിയത്ത്

വിഭ്രാന്തനായ് ആണ്‍കിളിയുഴറി നോക്കി .

പിന്നെപ്പിടഞ്ഞൊരാര്‍ത്തനാദത്തോടെ

യിണയതാ , ചിറകൊടിഞ്ഞവശയായ് .

ആണ്‍കിളിയടുത്തെത്തിയാകെ വിവശനായ്‌ ,

ഭവിച്ചതെന്തെന്നറിഞ്ഞില്ലയെങ്കിലു -

മെന്തോ അരുതായ്മ കണ്ടു തപിച്ചവന്‍ ,

പറന്നകന്നിട്ടവള്‍ക്കു നല്‍കാനായ്

നിറഞ്ഞ കൊക്കിലിരയുമായണഞ്ഞു ചാരെ .

തളര്‍ന്ന മെയ്യില്‍ പുല്കിയണച്ചു പിന്നെ -

പ്പകര്‍ന്നു ചുണ്ടിലെക്കവനതെങ്കിലും ,

വിവശയാം പെണ്‍പക്ഷി തളര്‍ന്നു വീണു .

നിലച്ചു പോയവള്‍തന്‍ അവസാനശ്വാസവു -

മുടലില്‍ നിന്നുയിര്‍ത്തുടിപ്പുമവനറിയാതെ .

ഇനിയൊരു നാളും മടക്കമില്ലാത്തേതോ -

രുലകത്തിലേക്കവള്‍ തനിയെ പറന്നു പോയ് .

ഉലച്ചു മെല്ലെ ,ചുണ്ടാല്‍ വലിച്ചുനീക്കി വൃഥാ -

വിലുയിരിന്നുയിരാം തന്നിണക്കിളിതന്‍ ജഡം ,

ചലിച്ചതില്ലവള്‍ ,കണ്ണ് തുറന്നതില്ല

തകര്‍ന്നു പോയാണ്‍കിളി തകന്നു പോയാണ്‍കിളി കരഞ്ഞുറക്കെ ,

അണമുറിയാതനസ്യൂതമൊഴുകും യന്ത്ര -

ശകടങ്ങള്‍ ആര്‍ത്തലറും മുരള്‍ച്ചയില്‍ ,

ഹൃദയം തകര്‍ന്നു വിരഹിക്കുമാണ്‍കിളിതന്‍

ദീനവിലാപം അലിഞ്ഞ
ലിഞ്ഞില്ലാതെയായ് .

11 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

പാവപ്പെട്ടവന്‍ said...

ഹൃദയം തകര്‍ന്നു വിരഹിക്കുമാണ്‍കിളിതന്‍.
ശരിയാണ് വളരെ ഹൃദയ സ്പര്‍ശിയായ ഒരു കാഴ്ച്ചാണ്

പാവപ്പെട്ടവന്‍ said...

വികാരം ചാലിച്ചെഴുതിയ
കവിത നന്നായിട്ടുണ്ട് ആശംസകള്‍

ശിവ said...

ഈ ചിത്രങ്ങള്‍ കുറെ നാളുകള്‍ക്ക് മുമ്പ് ഇ-മെയില്‍ ഫോര്‍വേഡ് ആയി കിട്ടിയപ്പോള്‍ വല്ലാതെ വിഷമം തോന്നി... ഈ വരികളും കൂടി ആയപ്പോള്‍ അത് പിന്നെയും പൂര്‍ണ്ണമായി....നന്ദി....

ശ്രീ said...

മെയിലില്‍ കിട്ടിയിരുന്നു. ഹൃദയഭേദകമായ കാഴ്ച തന്നെ.

വരികള്‍ നന്നായി ഇണങ്ങുന്നു.

മാനസ said...

ഈ ചിത്രങ്ങള്‍ എനിക്കും ഒരു മെയില്‍ വഴിയാണ് കിട്ടിയത്.
അന്ന് ഇത് മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചിരുന്നു. എഴുതിവന്നപ്പോള്‍ ഇങ്ങനെയായി.
എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി.

lakshmy said...

എനിക്കും കിട്ടിയിരുന്നു ഇ-മെയിൽ ഫോർവേഡ് ചെയ്ത്. നൊമ്പരപ്പെടുത്തുന്ന കാഴ്ച.
വരികൾ നന്നായിരിക്കുന്നു

മഞ്ഞുതുള്ളി said...

karanju poyi... really touching

പി എ അനിഷ്, എളനാട് said...

vedanipichu ee drishyangal

M said...

ഈ ദൃശ്യങ്ങളും വരികളും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.........

M said...

ഈ ദൃശ്യങ്ങളും വരികളും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.........

Anonymous said...

Thikachum hridayasparsiyaya chithrangal,aa inakilikalude vedhana muzhuvan ulkollanayalum nisahayathayode nokinilkanalle namuk kazhiyu..kaneer pozhikanallathe oru kai sahayam nalkan namukakumo?

Post a Comment

അഭിപ്രായം ഇവിടെ...