ഒരു നാള്‍ ഒരു ശലഭമായ്
ഇനിയുമെനിക്കൊരു ജന്മമുണ്ടെങ്കില്‍ ഞാന്‍
നീല ചിറകുള്ള ശലഭമാകാം...
പൈതൃകസത്തകള്‍ കാത്തുസൂക്ഷിക്കാനാദ്യം
നന്മയെഴും നറുമുട്ടയാവാം ഞാന്‍ ....
എന്‍ പ്രിയതെ , നിനക്ക് കളിക്കൂട്ടാകുവാന്‍...
തുള്ളിത്തുടിക്കും കുസൃതിപ്പുഴുവാകാം പിന്നെ ,
പാതിവ്രത്യത്തിന്‍ പ്യൂപ്പക്കൂടിനുള്ളിലെന്‍ പ്രിയനേ , നിനക്കാ -
യിനിയും സംവത്സരങ്ങള്‍ ഞാന്‍ നിദ്രയെ പുല്‍കാം...

പ്രകൃതിതന്‍ കരപരിലാളനമേറ്റ് ഞാന്‍
ഒടുവിലാ നീലചിറകുള്ള ശലഭമാകുമെന്നാകിലും...

ഇനിയും ഈ ജന്മം ഞാന്‍ ആര്‍ക്കു വേണ്ടി ,എനിക്കറിയില്ലെന്‍-
ചിറകു കൊഴിയാനിനി നിമിനേരമല്ലേയുള്ളൂ....

3 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

Salini Sailan said...
This comment has been removed by the author.
സബിതാബാല said...

salabhamaayi njaan......

Anonymous said...

othiri ishtamayi...oru shalabamavan enikum kohti thonnunnu

Post a Comment

അഭിപ്രായം ഇവിടെ...