റാസ്-അല്‍ -ഖൈമ ,ഇന്ത്യന്‍ സ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ,എന്റെ മകന്‍ അപ്പുവാണ് ഈ സംഭവകഥയിലെ നായകന്‍ . കഥയിലേക്ക് പോകും മുന്പ് ഇന്നലെ ഉണ്ടായ ഒരു സംഭവം ആദ്യം പറയാം.
സ്കൂളില്‍ നിന്നും വന്നു ബ്രെഡും,പഴവും കഴിച്ചുകൊണ്ടിരുന്ന അപ്പുവിന്റെ പരിഭ്രാന്തമായ വിളി കേട്ടാണ് ഞാന്‍ ഓടിചെന്നത് .
''അമ്മേ,ദേ,എന്റെ വായില്‍ ഇവിടെ ഇരുന്ന പല്ലു കാണുന്നില്ല.ഈ പഴം തിന്നുന്നതിന് മുന്പ് അതിവിടെഉണ്ടായിരുന്നതാ.. പക്ഷെ ഇപ്പോള്‍ കാണുന്നില്ല ''
ഞാന്‍ നോക്കിയപ്പോള്‍ സംഭവം സത്യമാണ്.പല്ലു അവിടെയില്ല.ആടിയാടിയിരുന്ന പല്ല് ,പഴത്തിന്റെ കൂടെ അവന്റെ വയറ്റില്‍ പോയിരിക്കുന്നു.സന്തോഷിക്കണോ,വിഷമിക്കണോ എന്നറിയാതെ ഞാന്‍ താഴെയിരുന്നു പോയി,
ഇനി ഫ്ലാഷ്ബാക്കിലേക്ക്...
രണ്ടാം ക്ലാസ്സില്‍ ആദ്യ ടേം തുടങ്ങിയപ്പോഴാണ് അപ്പുവിന്റെ ആദ്യത്തെ പല്ല് (താഴെവരിയിലെ നടുക്കുള്ള ഒരു കുഞ്ഞുപല്ല് ) ഇളകിപോകുന്നതിന്റെ പ്രാരംഭ ലക്ഷണമായി ആടാന്‍ തുടങ്ങിയത്.
ചറപറാ -ചോക്കലേറ്റും, കറാറയും കടിച്ചു പൊട്ടിച്ചുകൊണ്ടിരുന്ന തന്റെ കുഞ്ഞരിപ്പല്ല് ആടിത്തുടങ്ങിയത് അവന് സങ്കടമായെങ്കിലും ,അതിലും സ്ട്രോങ്ങ് ആയ വേറെ പല്ലുകള്‍ മുളച്ചു വരുമെന്ന അവന്റെ ചേച്ചിയുടെ (എന്റെ മകള്‍ ശാലു ) ആശ്വാസവാക്കുകള്‍ അവന് പ്രതീക്ഷയും,ആശ്വാസവും പകര്ന്നു .തന്റെ പാല്‍പ്പല്ലുകള്‍ പറിച്ചു കളയുന്നതില്‍ അസാമാന്യ വിദഗ്ദ്ധയായിരുന്ന ,ആ പ്രക്രിയ ഒരു ഹോബി ആയിത്തന്നെ കൈകാര്യം ചെയ്തിരുന്ന അവന്റെ ചേച്ചി,അവന് പൂര്ണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു. അങ്ങനെ രണ്ടുപേരും വീട്ടിലുള്ള സമയം മുഴുവന്‍ പല്ലു പറിക്കാനുള്ള ശ്രമങ്ങളുമായി ബാത്ത് റൂമിലെ വാഷ് ബേസിന്റെയടുത്തു ചെലവഴിച്ചു.പക്ഷെ,കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.
എനിക്ക് ടെന്‍ഷന്‍ ആയി.''പല്ല്'' , എന്റെ ജീവിതത്തില്‍ അതുവരെ ഒരു വില്ലന്‍ ആയി വന്നിട്ടില്ല. കുട്ടിക്കാലത്ത് ഞാനും ,അനുജത്തിയും വളരെ ഈസിയായി ഈ ''വൈതരണി'' തരണം ചെയ്തിരുന്നു.
''ആനപ്പല്ലേ പോ പോ ...
കീരിപ്പല്ലേ വാ വാ...''
എന്ന പാട്ടും പാടി പല്ല് ''പുല്ലു'' പോലെ അടര്‍ത്തി ''പുരപ്പുറത്ത് ''എറിഞ്ഞു കളഞ്ഞിട്ടു, മലയാളി വീട്ടമ്മമാര്‍ കണ്ണീര്‍സീരിയലിന്റെ അടുത്ത എപ്പിസോഡിനു കാത്തിരിക്കുന്നപോലെ ,പുതിയ പല്ലിനായി ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ട്. [ അന്ന്,പാല്‍പ്പല്ല് കൊഴിഞ്ഞാല്‍, അത് പുരപ്പുറത്ത് എറിഞ്ഞു കളയണമെന്ന് എന്റെഅമ്മാമ്മ(മുത്തശ്ശി )ശഠിച്ചിരുന്നു .അതിന്റെ പിന്നിലെ ഐതിഹ്യവും,ശാസ്ത്രവും ഒന്നും എനിക്ക് ഇപ്പോഴുംഅറിഞ്ഞുകൂടാ കേട്ടോ]
അങ്ങനെ,ദിവസങ്ങള്‍ മൂന്നാല് കഴിഞ്ഞിട്ടും അപ്പുവിന്റെ പല്ലിന്റെ ആട്ടം കൂടിയെന്നതൊഴിച്ചാല്‍,പറിഞ്ഞുപോകുന്നതിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ല. അവന്‍ ,
ഞാന്‍ പല്ലില്‍ തൊടാന്‍പോലും സമ്മതിക്കുന്നുമില്ല.
''ഞാന്‍ തനിയെ ഇളക്കിക്കളഞ്ഞോളാം.അമ്മ ടെന്‍ഷന്‍ അടിക്കണ്ട '' എന്ന് എന്റെ മകന്‍.
എന്നാലും ഞാന്‍ എന്റെ വേവലാതി ഞാന്‍ എന്റെ പ്രാണനാഥനോട് പങ്കുവെച്ചു .
പുള്ളിക്കാരന്‍.''ഓ ,അതൊക്കെ താനേ അടര്‍ന്നു പൊക്കോളും,താന്‍ വെറുതെ ടെന്‍ഷന്‍ എടുക്കേണ്ട'' എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു.
പാവം ഈ മാതൃഹൃദയത്തിന്റെ അങ്കലാപ്പ് ആര്‍ക്കെങ്കിലും അറിയണോ?
പല്ല് കൊഴിഞ്ഞു പോകാതെ ഇങ്ങനെ തുടര്‍ന്നാല്‍ ,അവിടെ വരേണ്ട പല്ല് സ്ഥാനം മാറി കിളിര്‍ത്തു വന്നാല്‍....??
മകന്റെ ആടുന്ന പല്ല് എന്റെ ഉറക്കം കെടുത്തി .
മോനേ ഡെന്ടിസ്ടിനെ കാണിച്ചു പല്ലെടുപ്പിച്ചു കളയാന്‍ നിര്‍ബന്ധിച്ചു ഞാന്‍ ഏട്ടന്റെ ഉറക്കവും കെടുത്തി.
പിറ്റേന്ന്,വെള്ളിയാഴ്ച്ച, അവധി ദിവസം.
എന്റെ ആശങ്കയ്ക്ക് ഒരു പരിഹാരം കാണാനുള്ള ഉദ്യമത്തിലായി ഏട്ടന്‍.
മോളെ വിളിച്ചു കുറച്ചു ബലമുള്ള നൂല്‍ എടുപ്പിച്ചു.
പുറത്തു നിന്നും ഒരു കല്ലും.
നൂല്‍,നല്ല നീളത്തില്‍ 5 മടക്കിട്ട് സ്ട്രോങ്ങ് ആക്കി , ഒരറ്റത്ത് കുടുക്കിട്ട് അപ്പുവിന്റെ പ്രശ്നക്കാരനായ പല്ലില്‍ കെട്ടിഉറപ്പിച്ചു.[ഈ ലോകത്ത് ഏറ്റവും സാഹസികനും,ധീരനും തന്റെ പപ്പയാണെന്ന ദൃഡമായ വിശ്വാസം അവന് ഉണ്ടായിരുന്നതിനാല്‍,അപ്പു ഒരു സംശയവും ചോദിക്കാതെ ഇരുന്നു കൊടുത്തു എന്ന് വേണം പറയാന്‍]
അവനെ ഒരു സോഫയില്‍ ഇരുത്തിയ ശേഷം,നൂലിന്റെ മറ്റേ അറ്റത്ത് കല്ലും കെട്ടി അത് കയ്യില്‍ പിടിച്ചു ഏട്ടന്‍ എതിര്‍വശത്തെ സോഫയില്‍ ഇരിപ്പായി.[മോന്‍ അറിയാതെ കല്ല് ശക്തിയായി അവന്റെ എതിര്‍ദിശയിലേക്ക്എറിഞ്ഞു ''പല്ല് തെറിപ്പിക്കാനാണ്'' ഏട്ടന്റെ ഗൂഡലക്ഷ്യം എന്ന് എനിക്ക് മനസ്സിലായി.മോള്‍ക്കും.]
കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കാതെ സ്പേസ് ടൂണ്‍ ചാനല്‍-ലെ ''റ്റോം & ജെറി '' കണ്ടു രസിച്ചിരിക്കുകയാണ്അപ്പു.പല്ലില്‍ നൂല്‍ കെട്ടിയിരിക്കുന്നതിന്റെ അസ്കിതയുണ്ടെങ്കിലും,ജെറി- യുടെ കുസൃതികളില്‍ അവന്‍പൊട്ടിച്ചിരിക്കുന്നുമുണ്ട്. ഞങ്ങളുടെ കുഞ്ഞു കുടുംബത്തിലെ ഏക സാഡിസ്റ്റായ എന്റെ മകള്‍ ശാലു , ഒരു ആക്ഷന്‍ ത്രില്ലര്‍ -ന്റെ ക്ലൈമാക്സ് കാണുന്ന ആകാംക്ഷയോടെ മറ്റൊരു സോഫയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
നടക്കാന്‍ പോകുന്ന ക്രൂരകൃത്യത്തിന്റെ ദൃക്സാക്ഷിയാകാന്‍ കരുത്തില്ലാതെ ഞാന്‍ ബെഡ് റൂമിലേക്ക് മുങ്ങി.
ബെഡ് റൂമില്‍ പോയ ഞാന്‍,ഇരിക്കപ്പൊറുതിയില്ലാതെ , നില്‍ക്കപ്പൊറുതിയില്ലാതെ
ഭാര്യയെ ലേബര്‍ -റൂമില്‍ പ്രവേശിപ്പിച്ചിട്ടു പുറത്തു കാത്തുനില്‍ക്കുന്ന ഭര്‍ത്താവിന്റെ മാനസിക വ്യഥയോടെഅങ്ങോട്ടും,ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി.
നിമിഷങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു.
പ്രത്യേകിച്ചു വേറെ ശബ്ദങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ല.ഞാന്‍ അക്ഷമയോടെ കാത്തു കൂര്‍പ്പിച്ചു.
പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു.''ദേ,പോയി...'' എന്ന് ശാലുവിന്റെ ശബ്ദവും.
ഞാന്‍ നെഞ്ചിടിപ്പോടെ ഓടിച്ചെന്നു.
കേട്ട ശബ്ദം,തറയില്‍ തെറിച്ചു വീണ കല്ലിന്റെതായിരുന്നു.അപ്പു ,ഇഞ്ചി തിന്ന കുരങ്ങനെ പോലെ നില്ക്കുന്നു. എന്താണ് സംഭവിച്ചത് എന്നറിയാതെ ....
കക്ഷിയുടെ മോണയില്‍ നിന്നും രക്തം പൊടിയുന്നുണ്ട്.എന്നാലും മുഖത്ത് ഒരു ആശ്വാസം.
ഏട്ടന്‍,വിജയശ്രീലാളിതനായി സോഫയില്‍,നെഞ്ചും വിരിച്ചു ഇരിക്കുന്നു.
ഞാന്‍ ഓടിച്ചെന്നു കല്ലുകെട്ടിയ നൂലിന്റെ മറ്റേ അറ്റം എടുത്തു നോക്കി.
ഭാഗ്യം !!!! പല്ല് അതിലുണ്ട്.
പക്ഷെ................
എനിക്ക് പെട്ടെന്ന് തല കറങ്ങുന്നതു പോലെ തോന്നി.
പല്ലിന്റെ പകുതി കാണുന്നില്ല.
വെളുക്കാന്‍ തേച്ചത് പാണ്ടായോ ഈശ്വരാ!!!!
ഞാന്‍ നിലവിളിച്ചു.
അത് വരെ സംഭവത്തിനു പൂര്ണ്ണ പിന്തുണ കൊടുത്ത ശാലുവും കാലുമാറി.
പല്ലിന്റെ പകുതി ഓടിഞ്ഞിരിക്കുകയാവുമെന്ന ചിന്ത എന്റെ തലച്ചോറില്‍ കൊള്ളിമീന്‍ പോലെ മിന്നി.
ഞാന്‍ കരയാന്‍ തുടങ്ങി.
ഏട്ടനും സംഭവത്തിന്റെ ഗൌരവം ക്രമേണ മനസ്സിലായി.
സത്യമാണ് പല്ലിന്റെ ആകൃതിക്ക് ഒരു വ്യത്യാസം.
ശരിക്കും ഇങ്ങനെയല്ലേ പല്ല് കൊഴിയുമ്പോള്‍ ഇരിക്കുക?? ഓര്മ്മ കിട്ടുന്നില്ല .മോള്‍ടെ പല്ല് വര്‍ഷങ്ങള്‍ക്കു മുന്നേ കൊഴിഞ്ഞതാണല്ലോ.അതിനെയൊക്കെ അവള്‍ ,ഞങ്ങള്‍ കാണുന്നതിനും മുന്പേ, ക്ലോസെറ്റില്‍ ഇട്ടു കാലപുരിക്ക്അയക്കുകയും ചെയ്തു.
മോണയില്‍ നിന്നും ബ്ലീഡിംഗ് നില്‍ക്കാന്‍ ഐസ്-വാട്ടര്‍-ഉം ,ഐസ് കൂബ്സും -ഉം വായിലാക്കി രസിക്കുന്ന അപ്പുവിനു സന്തോഷം സഹിക്കാന്‍ വയ്യ.
തണുത്ത വെള്ളവും,ഐസുമെല്ലാം നിഷിദ്ധമായിരുന്നത് കൊണ്ടു അവന്‍ കിട്ടിയ അവസരം മുതലാക്കുകയാണ്.
എനിക്ക് ടെന്‍ഷന്‍ കാരണം വട്ടു പിടിക്കുമെന്ന് തോന്നി.ഒടിഞ്ഞ പല്ല് അവിടെയിരുന്നാല്‍ പുതിയ പല്ല് മോണയുടെ മറ്റു വല്ല ഭാഗത്ത് കൂടി കിളിര്‍ത്തു വരും.
എന്തൊരു ചേല് കേടാകും അപ്പോള്‍...
വിദൂര ഭാവിയില്‍ വിവാഹ മാര്ക്കറ്റ്-ല്‍ ,എന്റെ മകന്റെ വിലയിടിയാന്‍ ,
ഏട്ടന്റെ ഇന്നത്തെ ''കല്ലെറിയല്‍ കര്മ്മം '' കാരണമാകുമെന്നോര്ത്തപ്പോള് എന്റെ ചങ്കിടിച്ചു.
ഏട്ടന്‍ ആകെ വിഷണ്ണനായി ഇരുന്നു.
പിന്നെ മോനെയും കൊണ്ടു അകത്തേക്ക് പോയി.
ഞാന്‍ സോഫയില്‍ അനക്കമറ്റു ഇരുന്നു പോയി.
അല്പം കഴിഞ്ഞപ്പോള്‍ പപ്പയും മോനും,ഡ്രസ്സ് ചേഞ്ച് ചെയ്തു മുന്നില്‍ വന്നു നിന്നു.
''മോളെ,ആ പല്ല് ഇങ്ങെടുത്തു പൊതിഞ്ഞു തരൂ''
ഏട്ടന്‍ ശാലുവിനോട് പറഞ്ഞു.
കേള്‍ക്കാഞ്ഞ താമസം,അവള്‍ ഓടി ഒരു ടിഷ്യൂ പേപ്പര്‍-ല്‍ പല്ലിനെ വേദനിപ്പിക്കാതെ എടുത്തു പൊതിഞ്ഞു ഏട്ടന്റെ പോക്കെറ്റില്‍ നിക്ഷേപിച്ചു.
പൊതു ശത്രുവിന്റെ കാര്യം വരുമ്പോള്‍ ടോമും,ജെറി -യും എന്നപോലെ പപ്പയും,മോനും കൈപിടിച്ചു പുറത്തേക്ക്നടന്നു.ഹോസ്പിറ്റലിലെക്കാണെന്നു ,പറയാതെ തന്നെ എനിക്ക് പിടികിട്ടി.
പിന്നെയും ടെന്‍ഷന്‍-ന്റെ നിമിഷങ്ങള്‍..... മണിക്കൂറുകള്‍...
ഞാന്‍ വിളിച്ചപോഴെല്ലാം ഫോണ്‍ ബിസി ആണ് .അല്ലെങ്കില്‍ പരിധിക്ക് പുറത്ത്.
എനിക്ക് അന്നാദ്യമായി etisalat- നോട് വെടിവെച്ചു കൊല്ലാനുള്ള ദേഷ്യം തോന്നി.
ഈശ്വരാ......... എന്റെ കുഞ്ഞിന്റെ പല്ല് ഒടിഞ്ഞെങ്കില്‍ ഡോക്ടര്‍ വല്ല മണ്‍വെട്ടിയോ, കുന്താലിയോ വെച്ചുമാന്തിയെടുക്കുകയായിരിക്കുമോ എന്ന ചിന്ത ഞാന്‍ മോളോടും പങ്കു വെച്ചു. അവള്‍ അത് മൈന്‍ഡ് ചെയ്യാതെ
സ്പൈക്ക് , ടോമിനെ ഓടിക്കുന്നത് കണ്ടു പൊട്ടിച്ചിരിക്കുന്നു.ഇങ്ങനെയും ഒരു കഠിനഹൃദയ..!!!
സമയം ഇഴഞ്ഞു നീങ്ങി.
അവിടുന്ന് കാള്‍ വരുന്നില്ല.എന്റെ പരിഭ്രമം ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുമ്പോള്‍ വാതില്‍ മുട്ടുന്ന ശബ്ദം.
ഓടി ചെന്നു ഡോര്‍ തുറന്നപ്പോള്‍ എന്റെ പുന്നാര മോന്‍,വായ്ക്ക് ചുറ്റും ഐസ്ക്രീം-മുമായി ബാക്കി ഉള്ള പല്ലും ഇളിച്ചുനില്ക്കുന്നു. അടുത്ത് കോളിനോസ് പുഞ്ചിരിയോടെ അവന്റെ പപ്പയും.
''എടോ,പല്ലിനു ഒരു കുഴപ്പവും ഇല്ല,അവന്റെ ന്യൂ പല്ല് പൂര്ണ്ണ ആരോഗ്യത്തോടെ യഥാസ്ഥാനത്ത് കിളിര്‍ത്തുവരുന്നെന്നു ഡോക്ടര്‍ പറഞ്ഞു''.
ഞാന്‍ ഒരു ദീര്‍ഘ ശ്വാസം എടുത്തു.
സകല ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു.
''ഭഗവാനെ...!! ഇനിയുള്ള പല്ലുകളെങ്കിലും ഈസിയായി പിഴുതുകളയാന്‍ എന്റെ മകന് ശക്തിയും,മനക്കരുത്ത്കൊടുക്കണേ'' എന്ന് പ്രാര്‍ത്ഥിച്ചു ആശ്വാസത്തോടെ നില്‍ക്കുമ്പോള്‍ എന്റെ പ്രിയതമന്‍ പറഞ്ഞു,
ഇതാ താന്‍ കുറെ ടെന്‍ഷന്‍ അടിച്ചതല്ലേ,ഒരു സമ്മാനം.
ഞാന്‍ കൈനീട്ടി.
എന്റെ കൈവെള്ളയില്‍ ടിഷ്യൂ പേപ്പര്‍-ല്‍ പൊതിഞ്ഞ അപ്പുവിന്റെ ''വില്ലന്‍ പല്ല്''.ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.
പല്ലുപോയത് കൊണ്ടു ഐസ്ക്രീം കിട്ടിയ സന്തോഷത്തില്‍ 'ഒരു' പല്ലില്ലാത്ത അപ്പുവും.
വാല്‍ക്കഷ്ണം :- ആദ്യത്തെ പല്ലു വളരെ സംഭവബഹുലമായി ആണ് കൊഴിഞ്ഞതെങ്കിലും ,പിന്നീടുള്ളവ ഈസിയായി കൊഴിഞ്ഞു പോയി,ഇപ്പോഴും പൊയ്ക്കൊണ്ടിരിക്കുന്നു.അതിന് ഉദാഹരണമാണ് ആദ്യം പറഞ്ഞതു.
പക്ഷെ,''കീരിപ്പല്ല് ''പോയി തല്‍സ്ഥാനത്തു ''ആനപ്പല്ല് '' ആണ് വരുന്നതെന്ന് മാത്രം''
14 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:
അന്ന് ഞാന്‍ കുറെ ടെന്‍ഷന്‍ അടിച്ചെങ്കിലും,ഇപ്പോള്‍ ഈ സംഭവം
ഒരു പോസ്റ്റ് ആയി എഴുതണമെന്നു തോന്നി.
ഇതില്‍ അല്‍പ്പം പോലും,അതിഭാവുകത്വം കലര്ത്തിയിട്ടില്ല.
ഒക്കെ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങള്‍.
pallu kozhinja chiriyil ella tensionum maari kaanum..
nannyi..post
നന്നായി. ടെന്‍ഷനടിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു.(I know I am a dental surgeon)സത്യത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍(വെക്കേഷന്‍ ടൈം)ഞങ്ങളുടെ വരുമാനത്തിന്റെ മോശമല്ലാത്ത ഒരു ഭാഗം തങ്കളേപ്പോലുള്ളവരുടെ സമാധാനത്തിനുവേണ്ടി തന്നത്താന്‍ പറിഞ്ഞു പോകുന്ന പല്ലുകള്‍ എടുത്തു ഉണ്ടാക്കുന്നതാണ്.;-)ട്രേഡ് സീക്രട്ടാണ്. ആരോടും പറയണ്ട:-)Any way consult your doctor if the tooth doesn't fall of after a reasonable time.
രസകരമായ സംഭവം..!
ഇതുവായിക്കുമ്പോള്‍ എന്റെ പല്ലുകള്‍ക്ക് ഒരു തരം പുളിപ്പ് തോന്നുന്നു,പല്ലു പറിക്കലിനെ ധീരമായി നേരിട്ടിരുന്നയാളായിരുന്നു ഞാന്‍..!
ഞങ്ങള്‍ പല്ലൂ പറിച്ചാല്‍, ആനപ്പല്ലുപോയി കീരിപ്പല്ലു വാ എന്നു പറഞ്ഞ് ഇത്തിരി ചാണകത്തില്‍ പല്ല് പൊതിഞ്ഞ് പുരപ്പുറത്തേക്ക് എറിയുകയാണ് ചെയ്യാറ്... എന്റെ പല്ലുകള്‍ ഒരു വിധം പറയാന്‍ കാരണം പേരയ്ക്കാ തീറ്റ തന്നെയായിരുന്നു.
ഒരു പാവം പല്ലു വരുത്തി വച്ച വിന... അല്ലേ?
കുട്ടിക്കാലത്ത് എന്റെ പല്ലെടുക്കാന്‍ അമ്മയും കുറേ കഷ്ടപ്പെടാറുണ്ട്. :)
മാനസി,കേട്ടിട്ട് എനിക്കും ടെന്‍ഷന്‍...
അഭിമന്യുവിനെ ഓര്‍ത്ത്...
ഇനി എന്നാണാവോ ആ വടം വലി ഇവിടെ നടക്കുന്നത്......
bright നെ പോലുള്ളവരെത്തന്നെ ശരണം .....
നല്ല ശൈലി..
നന്നായിരിക്കുന്നു.
good presentation chechee keep writting ..
bread kazhicha appuvinte pallu evideppoyi athu koodi parayande
..
enthayyalaum appuvinu ente vaka oru haai ..
kathayuda last avumbolkkum enthai enna tension aie enikku...
നമ്മളെക്കൊണ്ട് വായിപ്പിച്ച് ടെങ്ഷന്‍ അടിപ്പിച്ചൂ ഇല്ലെ..?
tha man to walk with,Dr:bright,kunjan,sree,baala,kumaran,sree jith,sudha,usuf,,,
thank u very much for ur comments,friends.........
രസകരമായ അവതരണം...
ente ammoomma pallu chaanakathil pothinjaau purapperuthu eriyunnathu :) allenkil urundu thaazhekku porille ..
ente ammoomma pallu chaanakathil pothinjaau purapperuthu eriyunnathu :) allenkil urundu thaazhekku porille ..
Post a Comment
അഭിപ്രായം ഇവിടെ...