എന്റെ അജ്ഞാത കാമുകന്
ആത്മാവില്‍ ഇരുള് പടര്‍ത്തുന്ന ഭയാനകമായ ഏകാന്തതകളില്‍,
സുഖദുഃഖങ്ങള്‍ വിവേചിക്കാനാവാത്ത നിസ്സഹായതകളില്‍ ,
നിന്നെ ഞാന്‍ അറിയാതെ പ്രണയിച്ചു പോകുന്നു
നീ എന്റെ അജ്ഞാതകാമുകനായി മാറുന്നു
അലറുന്ന ആഴിയുടെ ആഴക്കയങ്ങളിലേക്ക്
നീരാട്ടിനായ് എന്നെ നീ അനുനയിപ്പിക്കുമ്പോള്‍,
കൈത്തണ്ട മുറിച്ചാല്‍ ഒഴുകിപടരുന്ന ചെമ്പട്ടുപുടവയുടെ
മിനുപ്പു കാട്ടി എന്നെ നീ ഭ്രമിപ്പിക്കുമ്പോള്‍ ,
നിശ്ചലപങ്കയില് കുരുങ്ങിയാടുന്ന നീണ്ട വരണമാല്യം കാട്ടി
നീ എന്നെ പ്രലോഭിപ്പിപ്പിക്കുമ്പോള് ,
നിന്നിലെ നിന്നില്‍ ഞാന്‍ അനുരക്തയാകുന്നു.
പൈമ്പാലില്‍ വിഷച്ചവര്പ്പ് കലര്ത്തിയെന്റെ
ചുണ്ടോടു ചേര്‍ത്തു പകരാന്‍ നീ തുനിയുമ്പോള്‍
അടുപ്പിലെ ആളുന്ന അഗ്നിനാളങ്ങളായി
എന്നെ പുണര്‍ന്നു പടര്‍ന്നു കത്താന്‍ നീ വെമ്പുമ്പോള്‍ ,
ഇരുണ്ടകുപ്പിയിലെ വെളുത്ത ഉറക്കമരുന്നു നുണഞ്ഞു ഞാന്‍
നിന്റെ നെഞ്ചില്‍ നിദാന്ത നിദ്രയിലാഴണമെന്നു നീ കൊതിക്കുമ്പോള്‍ ,
നിന്നെ ഞാന്‍ എന്നേക്കാള്‍ സ്നേഹിച്ചു പോകുന്നു.
തണുത്തുറഞ്ഞ നിന് മൃദുസ്പര്‍ശനം കൊതിച്ചു പോകുന്നു .
മാതൃസ്നേഹത്തിന്നമ്മിഞ്ഞപ്പാല് മധുരവും,
സാഹോദര്യത്തിന് ഊഞ്ഞാല് സ്മൃതികളും,
താലിച്ചരടിന്നഭൌമമാം സത്യവും
പുത്രവാത്സല്യത്തിന്നാത്മഹര്ഷപുളകങ്ങളും
നിന് പരിഗ്രഹണത്തിനു തുണയാകില്ലെന്നിരിക്കെ,
ഒരു തണലിനായൊരു മഴത്തുള്ളിക്കായി,
ഒരു പരിചിത നിശ്വാസത്തിനായി,പ്രിയഹൃദ് സ്പന്ദനത്തിനായി,
ഇരവിന് അന്ത്യയാമങ്ങളില്‍ ഞാന്‍ അലഞ്ഞണഞ്ഞെത്തും വരെ,
പ്രിയനേ, പിന്‍വിളിക്കായി നീയും കാതോര്‍ത്തിരിക്കുക.
ലേബലുകള്‍:
കവിത
11 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:
ഒരു പരിചിത നിശ്വാസത്തിനായി,പ്രിയഹൃദ് സ്പന്ദനത്തിനായി,
നല്ല വരികള്‍ വളരെ ഇഷ്ടമായി
പ്രിയം നിറഞ്ഞ ആശംസകള്‍
ethra manoharamaaya varikal....
ബ്ലോഗ് ലോകത്തേക്ക് സ്വാഗതം!
കവിത ഇഷ്ടമായി... പക്ഷേ ഈ കാമുകനെ കൂടുതല്‍ അടുപ്പിക്കേണ്ട കേട്ടോ :-)
അഭിപ്രായങ്ങള്‍ക്ക് മൂന്നു സുഹൃത്തുക്കള്‍ക്കും നന്ദി .
ishtaayitto.. ennalum
jeevitham mahoharamalle..pinneyenthinaanu thanuthuranja sparsham thedunnath..
മാനസ..
സത്യം
പറഞ്ഞത് എല്ലാം തികച്ചും ശരിതന്നെയാണ്.
നല്ല വരികള്‍.
Realy good, deep and thought provoking. I thought about the poems of Silvia Plath, Philip Larkin and the poets like them.
But I dont encourage the shadow of pessimissom in it.
നന്നായിട്ടുണ്ട്..ആശം സകൾ...
nannaayi tto..nalla varikal..
നല്ല വരികൾ
ശുഭാശംസകൾ...
കവിത ഇഷ്ടമായി.
Post a Comment
അഭിപ്രായം ഇവിടെ...