സ്വര്‍ണ്ണ ചെമ്പഴുക്ക

എന്റെ കുറുമ്പന്‍ മുത്തശ്ശന്‍ ,
ഇന്നലെ വൈകിട്ട് പടിഞ്ഞാറെ മാനത്തെ പഴുത്ത സ്വര്‍ണ്ണ ചെമ്പഴുക്ക,
പൊട്ടിച്ചെടുത്തു വെറ്റിലചെല്ലത്തില്‍ വെച്ചടച്ചു.
ഞാനും,മുത്തശ്ശീം, കറുമ്പീം , കിടാവും ഇരുട്ടിലായി....
ഇരുട്ടിന്റെ കമ്പളം ചൂടി ,മാനത്ത് പാറുന്ന നൂറായിരം ചിത്രശലഭങ്ങളെ
സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി...
ന്റെ കുസൃതി മുത്തശ്ശി, മുത്തശ്ശന്‍ കാണാതെ വെറ്റിലേം, ചുണ്ണാമ്പും കൂട്ടി ചെമ്പഴുക്ക ചവച്ച് കിഴക്കേ മാനത്ത് നീട്ടി തുപ്പി...കിഴക്ക് ചുവന്നു....ഞാന്‍ ചിരിച്ചു...കറുമ്പിയും....
കറവക്കാരന്‍ അതാ വരുന്നു....
കിടാവ് മാത്രം കരഞ്ഞു...

9 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

the man to walk with said...

ishtaayi

ശിവ said...

കൌതുകമുള്ള വരികള്‍.....

പാവപ്പെട്ടവന്‍ said...

പൊട്ടിച്ചെടുത്തു വെറ്റിലചെല്ലത്തില്‍ വെച്ചടച്ചു.
ഞാനും,മുത്തശ്ശീം, കറുമ്പീം , കിടാവും ഇരുട്ടിലായി

അപ്പോള്‍ അതാണ്‌ കാര്യം സൌദിലും ഇന്നലെ "രാത്രി " ഇരുട്ടായിരുന്നു

Anonymous said...

http://mezhukutheevandi.blogspot.com/

കുഞ്ഞന്‍ said...

അങ്ങനെയാണല്ലെ കഥ..!

നല്ല കൌതകമുള്ള വരികള്‍

Anonymous said...

nalla rasam undu.
engane kandupidichu ee idea? a new thought !!

Areekkodan | അരീക്കോടന്‍ said...

നല്ല വരികള്‍

Anonymous said...

കൌതുകമേറിയ വരികള്‍

aria said...

kollalo mashe..... enikishtay nalla varikal... thirakkinidayil marannu thudangiyathokke ningal karanam njan podi thatti edukkan thudangi...

Post a Comment

അഭിപ്രായം ഇവിടെ...