വടക്കത്തിപ്പെണ്ണാളെ...[കാവാലം]
വടക്കത്തിപ്പെണ്ണാളെ...
പെണ്ണാളെ,പെണ്ണാളെ..പെണ്ണാളെ..
വടക്കത്തിപ്പെണ്ണാളെ...
പെണ്ണാളെ,പെണ്ണാളെ..പെണ്ണാളെ..
വൈക്കം കായലോളം തല്ലുന്ന വഴിയെ
കൊയ്ത്തിനു വന്നവളെ....
കൊയ്ത്തിനു വന്നവളെ....കൊയ്ത്തിനു വന്നവളെ
കണ്ണുകൊണ്ട് ,മിണ്ടാണ്ട്‌ മിണ്ടുമിളമങ്കേ...
കണിമങ്കേ....കന്നിമടന്തേ ....
വടക്കത്തിപ്പെണ്ണാളെ...
പെണ്ണാളെ,പെണ്ണാളെ..പെണ്ണാളെ..

ആളൊഴിഞ്ഞ മയിലപ്പാട നടുവരമ്പത്ത് .
അതിരുവരമ്പത്ത്,
ആയിരം താറാകാറനിലവിളിയില്‍
ആളൊഴിഞ്ഞ മയിലപ്പാട നടുവരമ്പത്ത് .
അതിരുവരമ്പത്ത്,
ആയിരം താറാകാറനിലവിളിയില്‍
എന്റെ മനസിന്റെ കന്നറ്റലു നീ കേട്ടോ,കേട്ടില്ലേ....
നീ കേട്ടോ,കേട്ടില്ലേ... നീ കേട്ടോ കേട്ടില്ലേ...
എന്റെ താറാപ്പറ്റം പോലെ ചെതറുന്നേ ഞാന്‍...
ചെതറുന്നേ ഞാന്‍...ചെതറുന്നെ ഞാന്‍.ചെതറുന്നേ ഞാന്‍..
വടക്കത്തിപ്പെണ്ണാളെ...
പെണ്ണാളെ,പെണ്ണാളെ..പെണ്ണാളെ..

ന്ലാവ് വീണ പമ്പയാറ്റിന്‍ തുളിയിളക്കത്തില്‍
ഓളമിളക്കത്തില്‍.......
കോളിളകാണ്ട് മാനം തെളിഞ്ഞപ്പോള്‍
ന്ലാവ് വീണ പമ്പയാറ്റിന്‍ തുളിയിളക്കത്തില്‍
ഓളമിളക്കത്തില്‍..........
കോളിളകാണ്ട് മാനം തെളിഞ്ഞപ്പോള്‍
നിന്റെ ചിരിമാത്രം തേടിവരുമെന്നെ കണ്ടോ കണ്ടില്ലേ...
നീ കണ്ടോ...കണ്ടില്ലേ.... നീ കണ്ടോ...കണ്ടില്ലേ...
എന്റെ നയമ്പിലെ വെള്ളംപോലെ ചെതറുന്നേ ഞാന്‍
ചെതറുന്നേ ഞാന്‍...ചെതറുന്നെ ഞാന്‍.ചെതറുന്നേ ഞാന്‍..
വടക്കത്തിപ്പെണ്ണാളെ...
പെണ്ണാളെ,പെണ്ണാളെ..പെണ്ണാളെ..
വൈക്കം കായലോളം തല്ലുന്ന വഴിയെ
കൊയ്ത്തിനു വന്നവളെ....
കൊയ്ത്തിനു വന്നവളെ....കൊയ്ത്തിനു വന്നവളെ
കണ്ണുകൊണ്ട് ,മിണ്ടാണ്ട്‌ മിണ്ടുമിളമങ്കേ...
കണിമങ്കേ....കന്നിമടന്തേ ....
വടക്കത്തിപ്പെണ്ണാളെ...
പെണ്ണാളെ,പെണ്ണാളെ..പെണ്ണാളെ..
വൈക്കം കായലോളം തല്ലുന്ന വഴിയെ
കൊയ്ത്തിനു വന്നവളെ....
കൊയ്ത്തിനു വന്നവളെ....കൊയ്ത്തിനു വന്നവളെ

3 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

വേണു venu said...

എന്നും കേട്ടിരുന്ന പെണ്ണ്.ഇന്നും കേട്ട് മിണ്ടാതിരുന്നു എന്നത്തേയും പോലെ....
കവിതകളുടെ വരികളും ശബ്ദവും കാഴ്ച വയ്ക്കുന്ന ഈ നല്ല ബ്ലോഗിനു് ആശംസകള്‍.:)

neeraja said...

ഇവ ഞങ്ങള്‍ക്കും പ്രിയപ്പെട്ടത്

നിരക്ഷരന്‍ said...

എനിക്ക് വളരെ ഇഷ്ടമുള്ള ഗാ‍നമാണിത്. നന്ദി.

Post a Comment

അഭിപ്രായം ഇവിടെ...