മാവേലിക്ക് വാല്‍ !!!..(പൂതനാമോക്ഷം -രണ്ടാം ഭാഗം )

പ്രതിഭ ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് അവതരിപ്പിച്ച ആദ്യ സംരംഭം ആയ പൂതനാമോക്ഷം ,നാടകം ,'ഡോള്‍ബി' യായി [കടപ്പാട് :ജഗദീഷ് ] പ്പോയതിന്റെ ക്ഷീണം മൂലം,ഭാരവാഹികള്‍ ഒന്നുരണ്ടാഴ്ച്ച തലയില്‍ മുണ്ടിട്ടു നടന്നെങ്കിലും,തോറ്റു കൊടുക്കാന്‍ തയ്യാറായിരുന്നില്ല.അമ്പലപ്പറമ്പിലെ ആല്‍ത്തറയിലും ,താല്‍ക്കാലികമായി ക്ലബ്ബിന്റെ ഓഫീസായി ഉപയോഗിക്കുന്ന വായനശാലയുടെ പുറകുവശത്തെ കുടുസ്സുമുറിയിലും ,ബസ്‌ സ്റ്റോപ്പിലെ കലുങ്കിലും മറ്റുമായി ഭാവിപരിപാടികളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തകൃതിയില്‍ നടന്നുകൊണ്ടിരുന്നു.പൊട്ടിപ്പാളീസായ പൂതനാമോക്ഷത്തിന്റെ നാണക്കേട്‌ മാറാന്‍,സ്ട്രോങ്ങായി വല്ലതും സംഘടിപ്പിച്ചേ പറ്റൂ.ചൂടേറിയ ചര്‍ച്ചക്കൊടുവില്‍,ഓണാഘോഷത്തോടനുബന്ധിച്ചു മറ്റു കലാപരിപാടികള്‍ക്കൊപ്പം നാട്ടുകാര്‍ക്ക് അന്നേവരെ അപരിചിതമായിരുന്ന ''സ്കിറ്റ്''അവതരിപ്പിക്കാമെന്ന ധാരണയിലെത്തുകയും ചെയ്തു.
ചിക്കന്‍പോക്സ് പിടിച്ചു പൂതനയുടെ റോള്‍ മിസ്സ്‌ ആയ ശാലീനസുന്ദരന്‍ ,ഗോപിക്കുട്ടന്റെ തൊലിചെത്തിയ പൈനാപ്പിള്‍ പോലെയായിത്തീര്‍ന്ന സ്റ്റീല്‍ ബോഡിയും മുഖവും അന്നത്തേക്ക്‌ ഹാള്‍മാര്‍ക്ക്‌ ഒക്കെ മാഞ്ഞ് ,പൂര്‍വ്വ സ്ഥിതിയിലെത്തുമെന്നും എല്ലാവരും പ്രത്യാശിച്ചു.

ഒന്നാം ഓണത്തിന്റെയന്ന് ,അതായത് ഉത്രാടത്തിന്റെയന്ന് പകല്‍ മറ്റു പരിപാടികളും ,രാത്രി സ്കിറ്റും അവതരിപ്പിക്കാനുമായിരുന്നു തീരുമാനം.രാത്രിയില്‍ സ്കിറ്റിനു മുന്പായി ലളിതഗാനം,സിനിമാഗാനം,മിമിക്രി ,
തുടങ്ങിയ കലാമാല്സരങ്ങള്‍ക്ക് ഒരാഴ്ച മുന്പേ പേരു രജിസ്ടര്‍ ചെയ്യാന്‍ ലോക്കല്‍ സുന്ദരീസുന്ദരന്മാര്‍ ,ക്യൂ നിന്നു.
വടംവലി,ഉറിയടി,ചാക്കില്‍കയറിച്ചാട്ടം ,മിട്ടായിപെറുക്കല്‍ ,സുന്ദരിക്ക് പൊട്ടു തൊടല്‍,തുടങ്ങിയ കായികവും,ബൌദ്ധികവുമായ മത്സരങ്ങളായിരുന്നു പകല്‍ പരിപാടികളായി ഷെഡ്യൂള്‍ ചെയ്തിരുന്നത്.മത്സരങ്ങളുടെ ഗൌരവമനുസരിച്ച് നേരിയ മുണ്ട്,വാഴക്കുല,പ്ലാസ്റ്റിക് മഗ്,ടൂത്ത് പേസ്റ്റ്‌ ,(നാട്ടുകാര്‍ക്ക് ഉമിക്കരിയെ അപ്ഗ്രേഡ് ചെയ്യാന്‍ ),നാരങ്ങാമുട്ടായി ,തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.
പഴയ പൂതനാമോക്ഷത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തങ്ങളുടെ സസ്പെന്‍സ് ത്രില്ലര്‍ ആയ സ്കിറ്റിനുള്ള ഒരുക്കങ്ങളും ഒരാഴ്ച മുന്പേ തുടങ്ങി.
ചരിത്രം ആവര്‍ത്തിക്കപ്പെടരുതല്ലോ. സ്കിറ്റിനു ഇതിവൃത്തമായി മഹാബലിയുടെ സന്ദര്‍ശനം തെരഞ്ഞെടുത്തു.
അതായത്,നാട്ടിലെ പാവപ്പെട്ടവനും,നല്ലവനുമായ (നമ്മുടെ മാവേലിയുടെ ideology അതേപടി അനുസരിച്ച് ജീവിക്കുന്ന)ശ്രീമാന്‍ കോരന്റെ കുടിലില്‍ മഹാബലി സന്ദര്‍ശനത്തിന് എത്തുന്നതും,കോരനും,ഭാര്യ ചിരുതയും കൂടി അദ്ദേഹത്തെ സ്വീകരിച്ചു സല്ക്കരിക്കുന്നതും,പുകഴ്ത്തിപ്പാടുന്നതും ആണ് കഥാസാരം.രംഗത്ത് മാവേലി,കോരന്‍,ചിരുത എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു.
പൂതനാമോക്ഷത്തില്‍ ഇന്‍സ്റ്റന്റ് നന്ദഗോപരായി തിളങ്ങിയ കുട്ടപ്പന്‍ ചേട്ടനെത്തന്നെ മാവേലിയായി കാസ്റ്റു ചെയ്തു.
കുട്ടപ്പന്ചെട്ടന്റെ കുടവയറും,റേഷന്‍ ഗോതമ്പിന്റെ (അത്ര ഗ്ലാമര്‍ ഇല്ലാത്ത ഗോതമ്പ് എന്ന്)നിറവും,ഗോദ്റെജ് കറുപ്പിച്ചു കൊടുത്ത തഴച്ചു വളര്‍ന്ന മീശയും,അദ്ദേഹത്തിന് കേന്ദ്ര കഥാപാത്രം ചെയ്യാനുള്ള യോഗ്യതയായി പരിഗണിക്കപ്പെട്ടു.ആദ്യനാടകത്തില്‍ കഴിവ് തെളിയിച്ചു നാട്ടുകാരുടെ സ്നേഹസമ്മാനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യമില്ലാതെപോയ ഗോപിക്കുട്ടനെ കോരപത്നി,ശ്രീമതി,ചിരുതയായി സെലക്ട്‌ ചെയ്തു.കോരന്റെ റോള്‍ പൂതനയെ അവതരിപ്പിച്ചു ലോകപ്രശസ്തനായ എന്റെ ഏട്ടന്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു.
മുരളി,തിരക്കഥ ,സംവിധാനം ,രംഗസജ്ജീകരണം തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ബുജി ചമഞ്ഞതിനാല്‍
രംഗത്തുനിന്നും തല്‍ക്കാലം ഒഴിവായി (പഴയ അനുഭവം ഓര്ത്തു മുന്‍കരുതല്‍ എടുത്തതാവണം )

ഉത്രാടത്തിന് ഒരാഴ്ച്ചയുള്ളപ്പോഴാണ് ഏട്ടന്റെ അച്ഛന്‍,(എന്റെ സംപൂജ്യ ഫാദര്‍ ഇന്‍ ലോ )ദുബായില്‍ നിന്നും
അവധിക്കു നാട്ടിലെത്തിയത്.കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ രണ്ടു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു അച്ഛന്‍ . സ്കിറ്റിന്റെ റിഹേഴ്സലുകള്‍ നടക്കുന്നുണ്ടെങ്കിലും കോരന് (ഏട്ടന്‍)
പലകാരണങ്ങള്‍ കൊണ്ടും അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
അച്ഛനോടൊപ്പം പല സുഹൃത്തുക്കളുടെയും ,ബന്ധുക്കളുടെയും വീടുകളില്‍ പോകേണ്ടതുണ്ടായിരുന്നു.പിന്നെ,ആള്‍ അല്‍പ്പം കണിശക്കാരന്‍ ആയതിനാല്‍ ഏട്ടന് പഴയതുപോലെ ചുറ്റിക്കളിക്കാനും പറ്റുന്നുണ്ടായിരുന്നില്ല.
''സാരമില്ല.മറ്റു രണ്ടു പേരും അവരവരുടെ ഡയലോഗുകള്‍ പഠിച്ചു,റിഹേഴ്സല്‍ ചെയ്തോളൂ, എന്റെ ഭാഗം ഞാന്‍ ഹൃദിസ്ഥമാക്കിക്കൊള്ളാം .''
ഏട്ടന്‍ , ദൂതന്‍ ( അനിയന്‍ ഹരി )മുഖേന അവരെ അറിയിച്ചു.
അതുപ്രകാരം,കുട്ടപ്പന്‍ ചേട്ടനും,ഗോപിക്കുട്ടനും അവരവര്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി.
മുരളി , തിരക്കഥയും,സംഭാഷണവും കടലാസില്‍ പകര്‍ത്തി ഒരു എയര്‍മെയില്‍ കവറിലാക്കി ഏട്ടന്റെ അഡ്രസ്‌ എഴുതി മനുവിന്റെ കൈവശം ഏട്ടന് കൊടുത്തയച്ചു.പരിപാടിയുടെ തലേന്ന്,അഭിനേതാക്കള്‍ മൂവരും ചേര്ന്നു അവസാനവട്ട റിഹേഴ്സല്‍ നടത്താമെന്നും പറഞ്ഞു വിട്ടു.
അന്ന് രാത്രി ഏട്ടന്‍ പഠനമുറിയില്‍ പുസ്തകത്തിലൊളിപ്പിച്ചുവച്ച് ഡയലോഗ് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്
കഷ്ടകാലത്തിനു അച്ചന് മകന്റെ പഠനത്തിലുള്ള ഉല്സാഹം നേരില്‍ ക്കണ്ട് തൃപ്തിയടയണമെന്നു
തോന്നിയത് .അച്ഛനെക്കണ്ട്‌ ഏട്ടന്‍ പെട്ടെന്ന് കടലാസ് കവറില്‍ കുത്തിത്തിരുകി മേശപ്പുറത്തിരുന്ന അച്ഛന്‍ കൊണ്ടുവന്ന പോസ്റ്റ് ചെയ്യാനുള്ള കത്തുകളുടെ ഇടയിലേക്ക് വെക്കുകയും ചെയ്തു.

''എന്താടാ അത്? ''
''അല്ല.അച്ഛാ..ഇതു.. അത്...ഞാന്‍ കത്തൊക്കെ പോസ്റ്റ് ചെയ്യാന്‍.....''
''എഹ് !! നീ ഇതുവരെ ഇതൊന്നും പോസ്റ്റ് ചെയ്തില്ലേ?''
'' അത് പിന്നെ.....''
'''ഇനി നീ പോസ്റ്റ് ചെയ്യണ്ട,ഇങ്ങെടുക്ക്‌.''
അച്ഛന്‍ കത്തുകള്‍ വാങ്ങിയ ശേഷം മറ്റു inspection നടത്തി തിരിച്ചു പോകുകയും ചെയ്തു.
സംഭവിച്ചതിന്റെ ഞെട്ടല്‍ മാറാതെ ഏട്ടന്‍ കട്ടിലിലേക്ക് മറിഞ്ഞു.
''ദൈവമേ... '' എന്റെ കോരന്‍..ഇപ്പോള്‍ അച്ഛന്റെ കസ്റ്റഡിയില്‍....''
'' പരട്ട മുരളിക്ക് ഏത് സമയത്താണോ ആവോ, എയര്‍മെയിലില്‍ സാധനം
കൊടുത്തു വിടാന്‍ തോന്നിയത്.''ഏട്ടന്‍ പല്ലുകടിച്ചു കൊണ്ടു പിറുപിറുത്തു.
നാളെ താന്‍ തന്നെ ആയിരിക്കുമല്ലോ കത്തുകള്‍ പോസ്റ്റ് ചെയ്യേണ്ടിവരിക,അപ്പോള്‍ മറ്റവനെ പൊക്കാമെന്നു മനസ്സിലുറപ്പിച്ചു , കോര-മാവേലി സംഗമം സ്വപ്നം കണ്ടു കിടന്നുറങ്ങുകയും ചെയ്തു.
രാവിലെ കണ്ണ് തുറക്കുമ്പോള്‍ സമയം പത്തര.ദൈവമേ,സ്വപ്നം മെഗാ സീരിയല്‍ പോലെ നീണ്ടുപോയത് കൊണ്ടാണ് ഉറക്കമുണരാന്‍ വൈകിയത്.
തേറ്റയും,കൊമ്പുമായി നേരെ അടുക്കളയിലേക്കു ഓടി.
''അമ്മേ,അച്ഛനെവിടെ''
''ആഹ,നീ ഉണരുന്നതും കാത്തു ഇത്രേം നേരം ഇരുന്നിട്ട് അച്ഛന്‍ പുറത്തേക്കിറങ്ങി.
എന്തോ പോസ്റ്റ് ചെയ്യാന്‍ ഹരിയുടെ കയ്യില്‍ കൊടുത്തുവിടുന്നതും കണ്ടു. എന്താടാ?''
ഏട്ടന് കണ്ണില്‍ ഇരുട്ട് കയറുന്നപോലെ തോന്നി.നാളെയാണ് പ്രോഗ്രാം .
ഇനിയിപ്പോള്‍ എന്ത് ചെയ്യും?? വായിനോക്കി അതും പോസ്റ്റ് ചെയ്തുകാണും.
ഷോക്കടിച്ചപോലെ നിന്നപ്പോള്‍,അമ്മയുടെ ശബ്ദം പുറകില്‍,''എടാ,നീ ഇന്നു എങ്ങും പോകണ്ട,ഇവിടെ കാണണം എന്ന് പറഞ്ഞു,അച്ഛന്‍.സുമയെ കാണാന്‍ (ഏട്ടന്റെ സഹോദരി) ഒരു പാര്ട്ടി വരുന്നുണ്ട്.''
ദൈവമേ,അപ്പോള്‍ ഇന്നത്തെ റിഹേഴ്സലും കുളമാകും.ഏതായാലും,മുരളിയെ വിവരം ധരിപ്പിച്ച് എന്തെങ്കിലും അടിയന്തിര പരിഹാരം കണ്ടെത്തിയേ മതിയാകൂ...

ഓടിപ്പോയി പ്രഭാതകൃത്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വ്വഹിച്ചു ,ദോശയും ചമ്മന്തിയും വെട്ടിവിഴുങ്ങി (അക്ഷരാര്‍ത്ഥത്തില്‍), പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അച്ഛന്‍ കയറിവരുന്നു.
''എടാ,നീ അക്കരെ ചെന്നു കൊച്ചച്ചനെ കൂടി വിളിച്ചോണ്ട് വാ, അവര് വരുമ്പോള്‍ കാരണവന്മാര്‍ ആരേലും വേണമല്ലോ ''
'രോഗി ഇച്ഛിച്ചതും പാല് വൈദ്യന്‍....'ഏട്ടന്‍ ഹാപ്പി ആയി.അതിന്റെ തൊട്ടിപ്പുറത്താണ് മുരളീടെ വീട്.

കാരണവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടിട്ടു ഏട്ടന്‍ മുരളിയുടെ വീട്ടിലേക്ക് ഓടി.
ഭാഗ്യം ആള് സ്ഥലത്തുണ്ട്.
വിവരം കേട്ടതും,മുരളി അക്രമാസക്തനായി.
''നീ ഇതും കുളമാക്കുമെന്നാ തോന്നുന്നേ..'' മുരളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വീണ്ടും ഏട്ടന്റെ ബുദ്ധി പ്രവര്ത്തിച്ചു.
അല്ലെങ്കിലും പണ്ടേ പ്രതിസന്ധികളില്‍ പുള്ളിക്കാരന് ദൈവം പല നല്ല വഴികളും കാണിച്ചു കൊടുത്തിട്ടുണ്ടല്ലോ.
[ഫോര്‍ റെഫറന്‍സ് :പൂതനാമോക്ഷം-ഒന്നാം ഭാഗം]
''എടാ.ഇനിയിപ്പോ ഡയലോഗ് പഠിക്കാന്‍ ഒന്നും സമയമില്ല.
ഒരു കാര്യം ചെയ്യാം,ഡയലോഗ് മുഴുവാന്‍ റെക്കോര്‍ഡ്‌ ചെയ്യാം.എന്നിട്ട് പ്ലേ ചെയ്യാം.
അഭിനേതാക്കള്‍ അതനുസരിച്ച് ചുണ്ട് അനക്കിയാല്‍ മതി.ഡയലോഗ് മറന്നുപോയാലും കുഴപ്പമില്ല,അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യാം.''
''ഓഹ്‌.... നീ ഒരു ബുദ്ധിരാക്ഷസന്‍ തന്നെ '' മുരളി ഏട്ടനെ കെട്ടിപിടിച്ചു.
''പക്ഷെ,ഒരു പ്രശ്നം.ടേപ്പ് റെക്കോര്‍ഡര്‍ ന് എവിടെ പോകും??''
എടാ,നീ വിഷമിക്കണ്ട,അച്ഛന്‍ കൊണ്ടു വന്ന national panasonic-നെ നമുക്കു പൊക്കാം.പെണ്ണുകാണല്‍ തെരക്കിനിടെ അച്ഛന്‍ അത് ശ്രദ്ധിക്കില്ല.
ഞാന്‍ എടുത്തു തരാം.
നീ റെക്കോര്‍ഡ്‌ ചെയ്തിട്ട് 1 മണിക്കൂറിനുള്ളില്‍ തിരിച്ചു കൊണ്ടു വന്നാല്‍ മതി.''ഏട്ടന് ഐഡിയകളുടെ ഗംഗാ പ്രവാഹമായിരുന്നു.
മുരളി സമ്മതിച്ചു.
ഏട്ടനോടൊപ്പം വന്നിട്ട് തൊടിയില്‍ മറഞ്ഞു നിന്ന മുരളിയുടെ കൈവശം ഏട്ടന്‍ ആരും കാണാതെ ഒരു കാസെറ്റും,ടേപ്പ് റെക്കോര്‍ഡര്‍ -ഉം ഏല്‍പ്പിക്കുകയും ചെയ്തു.
പിന്നീട് നല്ല കുട്ടിയായി വീട്ടിലേക്ക് കയറിച്ചെന്നു അച്ഛനും,അപ്പുപ്പനും ഇടയില്‍ ഭവ്യതയോടെ വിരാജിച്ചു.
രണ്ടുപേര്‍ക്കുമിടയില്‍ ഡിസ്കഷന്‍ കൊഴുക്കുന്നു.
വിഷയം ഓട്ടന്‍ തുള്ളല്‍ .
[അച്ഛന്‍ ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കൂടി ആണ് .അദ്ദേഹം,ഗള്‍ഫില്‍,കേരള സമാജത്തിലും,ഇന്ത്യന്‍ അസോസിയേഷന്‍- ലും ധാരാളം തുള്ളല്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.)]

പെണ്ണുകാണാന്‍ പയ്യനും കൂട്ടരും വരുന്നുമില്ല, ,മുരളിയുടെ വീട്ടില്‍ recording എന്തായി എന്ന ആകാക്ഷയും.
കുറച്ചു കഴിഞ്ഞപ്പോള്‍ തൊടിയില്‍ മുരളിയുടെ ചൂളമടി കേട്ടു.പതിയെ പിന്നാമ്പുറത്തൂടെ മുറ്റത്തിറങ്ങി പതുങ്ങിചെന്നു
,ടേപ്പ് റെക്കോര്‍ഡര്‍ മേടിച്ച് മുറിയില്‍ കൊണ്ടു വച്ചു.recording ഭംഗിയായി നടന്നെന്നാണ് മുരളി പറഞ്ഞത്.
കാസെറ്റ് മുരളി ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടത്രെ.ഇനി, നാളെ വൈകിട്ട് പരിപാടിയുടെ സമയത്തു ടേപ്പ് റെക്കോര്‍ഡര്‍
കൊണ്ടുചെല്ലാന്‍ മറക്കരുതെന്നും മുരളി ഓര്‍മ്മപ്പെടുത്തി.ഏതായാലും സമാധാനമായി.
ഇന്നലെ അച്ഛന്റെ കയ്യില്‍ തിരക്കഥയും,സംഭാഷണവും എത്തിപ്പെടും മുന്‍പ് ഒന്നു രണ്ടാവര്‍ത്തി വായിച്ചത് ഓര്‍മ്മയിലുണ്ട്.
കുട്ടപ്പന്‍ ചേട്ടനും,ഗോപിക്കുട്ടനും എല്ലാം ഇതിനകം മനപാഠമാക്കിക്കാണും .
നാളെ രാവിലെ മുതല്‍ ഓരോരോ പരിപാടികളുമായി തെരക്കിലാവുമെന്നതിനാല്‍ ഇടയ്ക്കു റിഹേഴ്സലിനും സമയമില്ല.
സാരമില്ല.റെക്കോര്‍ഡ്‌ ചെയ്ത ശബ്ദത്തിനു അനുസരിച്ച് ചുണ്ടനക്കുകയും,അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്‌താല്‍ മതിയല്ലോ.
വൈകുന്നേരമായപ്പോഴാണ് പയ്യനും,സുഹൃത്തും കൂടി എത്തിയത്.
അവര്‍ പോയപ്പോഴേക്കും സന്ധ്യയായതിനാലും,അച്ഛന്റെ അപ്രഖ്യാപിത നിരോധനാജ്ഞ
നിലവിലുള്ളതിനാലും അന്ന് രാത്രി വീടിനു പുറത്തിറങ്ങാല്‍ പറ്റിയില്ല.
അത്താഴം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നിട്ടു ഉറക്കം വന്നതുമില്ല.
പിറ്റേന്നത്തെ ഓണാഘോഷ പരിപാടികളും, തങ്ങളുടെ ഡ്രീം പ്രൊജക്റ്റ്‌ -ഉമായിരുന്നു മനസ്സില്‍.
നേരം വെളുത്തപ്പോള്‍, ഉണര്‍ന്നത് മൈക്കിലൂടെ ഒഴുകിവരുന്ന പാട്ടുകെട്ടാണ്.
''മാനസനിയില്‍ പൊന്നോളങ്ങള്‍
മഞ്ജീര ധ്വനിയുണര്‍ത്തീ ...........''.
ചാടിയെഴുന്നേറ്റു കുളിച്ചൊരുങ്ങി,കയ്യില്‍ കിട്ടിയതെന്തോ കഴിച്ചെന്നു വരുത്തി ,
അമ്മയെ സോപ്പിട്ടു അച്ഛന്റെ മുന്‍‌കൂര്‍ അനുവാദം വാങ്ങിയതിനാല്‍ അല്‍പ്പം ധൈര്യത്തോടെ തന്നെ വീട്ടില്‍ നിന്നിറങ്ങി.
ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് സ്കൂള്‍ മൈതാനത്താണ് .
അവിടെ താല്‍ക്കാലികമായി ഒരു സ്റ്റെജോക്കെ കെട്ടി അലങ്കരിച്ചിട്ടുണ്ട്.രാവിലെ തന്നെ സ്ഥലത്ത് ഒരു ഉത്സവ പ്രതീതി.
നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും സ്ഥലത്തുണ്ട്.
മുരളിയും,ഗോപിക്കുട്ടനും സീനിയര്‍ ഭാരവാഹികള്‍ ആയതിനാല്‍ എല്ലായിടവും തിരക്കില്‍ ഓടിപ്പാഞ്ഞു നടക്കുന്നു.
കള്ളിമുണ്ടിന്റെ പുറകില്‍ ഒരു കൊടുവാളും തൂക്കി കുട്ടപ്പന്‍ചേട്ടനും കാര്യവാഹിയായി ഓടി നടക്കുന്നു.
ആള്‍ക്കാരെ നിയന്ത്രിക്കുന്നു.തൊഴില്‍ തെങ്ങാവെട്ട് ആയതിനാല്‍ കൊടുവാള്‍ ഇല്ലാതെ പുള്ളിക്കാരനെ കാണാന്‍ പറ്റില്ല.
കക്ഷീടെ ഒരു അവയവം പോലെയാണ് അത്.
ഇനി മാവേലിയുടെ എളീലും കൊടുവാള്‍ കാണുമോ എന്നോര്‍ത്ത് ഏട്ടന്‍ അറിയാതെ ചിരിച്ചു.നിവര്‍ന്നു നോക്കിയത് മുരളീടെ മുഖത്ത്.
ഏട്ടന്‍ നേരത്തെ ഹാജര്‍ അകാത്തതില്‍ മുരളി ഇടയ്ക്കിടയ്ക്ക് നേരത്തെ തന്നെ രൂക്ഷമായ നോട്ടം പാസ്സാക്കുന്നുണ്ടായിരുന്നു.
''ഡാ,എവിടെയായിരുന്നു നീ,നല്ല പുള്ളിതന്നെ''
''എവിടെ ടേപ്പ് റെക്കോര്‍ഡര്‍ .??'
അത് വൈകിട്ട് സമയത്ത് ഇവിടെ എത്തിയിരിക്കും.ഞാന്‍ അല്ലേ വാക്ക് പറയുന്നത് ''
''എന്നാലും അത് ഇപ്പൊ കിട്ടിയിരുന്നെങ്കില്‍ നമുക്ക് ഇടയ്ക്കു സമയം കിട്ടിയാല്‍ ഒന്നു റിഹേഴ്സല്‍ ചെയ്തു നോക്കാരുന്നു.''
''നീ പേടിക്കണ്ട',നാടകം പോലെ നീണ്ട പ്രോഗ്രാം ഒന്നുമല്ലല്ലോ,അരമണിക്കൂര്‍ നേരത്തെ സംഭവമല്ലേ ഉള്ളൂ..നമുക്ക് കലക്കാം.''

അപ്പോള്‍ മുരളിയുടെ വലത്തേ കണ്ണ് അകാരണമായി തുടിച്ചു.
മത്സരങ്ങളും,സമ്മാനദാനവും ഒക്കെയായി സമയം പെട്ടെന്ന് കടന്നുപോയി.
എല്ലാവരും ഉത്സവ ലഹരിയിലായിരുന്നു.
''ഇനി രാത്രിയിലെ സ്കിറ്റ് കൂടി പൊടിപൊടിച്ചാല്‍ നമ്മുടെ ക്ലബ്‌ ലോകപ്രശസ്തമാകും.''
ഇത്തവണയും 7 മണിക്കാണ് പ്രസ്തുത പ്രോഗ്രാം .
സംഗീത പരിപാടികള്‍ നടക്കുന്നതിനിടയില്‍,ഏട്ടന്‍ വീട്ടില്‍ പോയി,കോരന് വേണ്ടി ഒരു കള്ളിമുണ്ടും,ബനിയനും,പിന്നെ അച്ഛന്റെ അനുവാദത്തോടെ ടേപ്പ് റെക്കോര്‍ഡര്‍ -ഉം എടുത്തു,അത്താഴവുംകഴിച്ച്
വീട്ടിലുള്ള മഹാജനങ്ങളെ ഔപചാരികമായി പ്രോഗ്രാമിന് ക്ഷണിച്ചിട്ട് സംഭവസ്ഥലത്തേക്ക് വന്നു.
മേക്കപ്പിട്ടതിനു ശേഷം,കാസെറ്റ് ,ടേപ്പ് റെക്കോര്‍ഡറില്‍ ഇട്ടു ജസ്റ്റ്‌ ഒന്നു റണ്‍ ചെയ്തു.
തുടക്കം,ഗോപിക്കുട്ടന്‍ ഭാര്യയോടു പറയുന്ന ഡയലോഗുകള്‍ തന്നെ ഗംഭീരം.അപ്പോള്‍ പിന്നെ കോരനായ തനിക്കുവേണ്ടി മുരളിയുടെ ബാസുള്ള ശബ്ദത്തില്‍ ഡബ്ബ് ചെയ്തത് എത്ര മനോഹരമായിരിക്കും...ഏട്ടന് ഓര്‍ത്തപ്പോള്‍ തന്നെ രോമാഞ്ചം വന്നു.
''സമയം പോകുന്നു.മതി ,ദേ,കോരനും ചിരുതയും സ്റ്റേജില്‍ കയറാന്‍ പോകുകയാണ്''
ഡയറക്ടര്‍ മുരളി ഓര്‍ഡര്‍ കൊടുത്തു.
കര്‍ട്ടന്‍ പൊങ്ങി.
ചിരുത പാചകം ചെയ്യുന്നു.
കോരന്‍ സഹായിക്കുന്നു.
ചിരുത: മാവേലി തമ്പ്രാനെ ഒന്നു കാണാന്‍ പറ്റീരുന്നെല്... എനക്ക് പെരുത്ത്‌ മോഹം''
കോരന്‍: നീ തഞ്ചപ്പെടു പെണ്ണെ,തമ്പ്രാന്‍ മ്മടെ കുടീല് വരും.നീ നോക്കിക്കോ ''
[സ്റ്റേജിനു പിറകില്‍ മുരളി സന്തോഷം കൊണ്ട് തുള്ളിച്ചാടി.,അഭിനേതാക്കളുടെ lip movement -ഉം ,മൈക്കിലൂടെ ഒഴുകി വരുന്ന സംഭാഷണവും തമ്മില്‍ എന്തൊരു എകകാലികത്വം( synchronization .)
അകത്തു ഡയലോഗുകള്‍ ഒഴുകുമ്പോള്‍ മാവേലി റെഡി ആയി.
അതാ മാവേലി സ്റ്റെജിലേക്ക്.
മേക്കപ്പിട്ട കുട്ടപ്പന്‍ ചേട്ടനെ കണ്ടാല്‍ ഒറിജിനല്‍ മാവേലി പോലും
ഒന്നു beauty parlour വരെ പോകും .അത്ര ഗ്ലാമര്‍ .
കടന്നു വരുന്ന മാവേലിയെ കണ്ട കോരനും,ചിരുതയും, അത്ഭുത പരതന്ത്രരാകുകയും,പാദങ്ങളില്‍ വീണു നമസ്കരിക്കുകയും ചെയ്യുന്നു.
കോരന്‍ അഭിനയിച്ചു കസറുകയാണ്.
ഇത് കണ്ടു സന്തോഷം അടക്കാനാകാതെ മുരളി ആരും കാണാതെ ഫ്ലയിംഗ് കിസ്സുകള്‍ എറിഞ്ഞു കൊടുത്തു.
ഇനി,മാവേലിയെ പുകഴ്ത്തി ,പാട്ട് പാടുക എന്ന കര്‍മ്മം.
അത് കഴിഞ്ഞാണ് തിരുമേനിക്ക് സദ്യ വിളമ്പേണ്ടത്.

ടൈമിംഗ് തെറ്റാതിരിക്കാന്‍,റിഹേഴ്സല്‍ ഇല്ലാതെ തന്നെ മൂന്നുപേരും സശ്രദ്ധരയതു കണ്ടു,മുരളി അഭിമാനിച്ചു.
മാവേലി ,കുടയും ചൂടി ഞെളിഞ്ഞു നില്‍ക്കവേ,കോരന്‍ പാട്ട് പാടാനായി മഹാബലിക്കു നേരെ തിരിയവേ,
ജനക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന അച്ഛനെയും,അമ്മയെയും കണ്ടു.ആദ്യം ഒന്നു ഞെട്ടിയെങ്കിലും,പിന്നെ ധൈര്യം സംഭരിച്ച് പാടാന്‍ തുടങ്ങി.
പാട്ടിനൊപ്പം action song പോലെ അഭിനയിച്ചു ഫലിപ്പിക്കുകയും വേണം.
''മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ....
കള്ളവുമില്ല ചതിയുമില്ല... എള്ളോളമില്ലാ,പൊളിവചനം...''
പെട്ടെന്ന് ഒഴുകിവരുന്ന റെക്കോര്‍ഡില്‍ ഒരു വലിച്ചുപറിക്കുന്ന ശബ്ദം.
മാവേലിയും,കോരനും,ചിരുതയും ഞെട്ടി.
മുരളി നാലുകാലും പറിച്ചു ടേപ്പ് റെക്കോര്‍ഡറിനടുത്തേക്ക് ഓടി
ഒന്ന്....രണ്ട്..... മൂന്ന്..... അടുത്തനിമിഷം പാട്ട് ഓക്കേ ആയി.
ഇങ്ങനെ തുടരുന്നു.
''..........കൈകളും കാലും കുഴഞ്ഞു,വാലുമക്കാലും മെലിഞ്ഞു.....''
കോരന്‍ ഞെട്ടി, മാവേലി ഞെട്ടി....
ഇതേത് ?? ഇനി ഞാന്‍ ഇല്ലാഞ്ഞപ്പോള്‍ മുരളി ഡയലോഗിലും ,പാട്ടിലും ആധുനികത കേറ്റിയോ!!.(കോരന്റെ ആത്മഗതം)
ദേ,വീണ്ടും വരികള്‍ റിപീറ്റ് ചെയ്യുന്നു...
''..........കൈകളും കാലും കുഴഞ്ഞു,വാലുമാക്കാലും മെലിഞ്ഞു.....''
ഏട്ടന്‍ പിന്നെ ശങ്കിച്ചില്ല,[മുരളീടെ തിരക്കഥയില്‍ മാറ്റം വരുത്തി ഓണമായിട്ട് അവന്റെ തെറി മേടിച്ച് കെട്ടണ്ട}
വാല്‍ എന്ന് കേട്ടപ്പോള് മാവേലിയുടെ പിന്നിലേക്കു കൈ ചൂണ്ടി,,,
മാവേലീടെ കാലു മെലിഞ്ഞതും അഭിനയിച്ചു കാണിച്ചു.
പാട്ട് തുടരുന്നു.
''കൈകളെക്കൊണ്ടു ചൊറിഞ്ഞു,രോമമപ്പേരും കൊഴിഞ്ഞു,
മേനിയും ചുക്കി ചുളിഞ്ഞു ,കണ്ണിനു കാഴ്ച കുറഞ്ഞു'
പീളയും വന്നു നിറഞ്ഞു....താന്‍ വഴിയില്‍ ചെന്നുറച്ചു.''
പാട്ടിനനുസരിച്ച് കോരന്‍ മാവേലിയെ ആംഗ്യത്താല്‍ മനോഹരമായി വര്‍ണ്ണിക്കുന്നു .
കാണികളുടെയിടയില്‍ നില്‍ക്കുന്ന അച്ഛന് ബള്‍ബ് കത്തി .
''കല്യാണസൌഗന്ധികം ''തുള്ളല്‍പ്പാട്ടാണ് മോന്‍ അഭിനയിച്ചു തകര്‍ക്കുന്നത്.
വഴിയില്‍ക്കിടക്കുന്ന ഹനുമാനെ വര്‍ണിക്കുന്ന ഭാഗം...
കാസെറ്റില്‍ തിരിമറി നടന്നിരിക്കുന്നു.
താന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന തുള്ളല്‍പ്പാട്ടിന്റെ കാസെറ്റില്‍ ആണ് ഇവന്മാര്‍ ഇത് പിടിച്ചിരിക്കുന്നത്.
''വാടീ,പോകാം''
ഇനിയിവിടെ നിന്നാല്‍ എന്റെ ഷേപ്പും മാറും''
മോനെ അഭിമാനപുളകിതയായി നോക്കി നിന്ന അമ്മയെ വിളിച്ചു അച്ഛന്‍ നടന്നു.
അവിടെ,സ്റ്റേജില്‍,താന്‍ ചിരുതയാണെന്ന് ഓര്‍ക്കാതെ ,ഗോപിക്കുട്ടന്‍ മുണ്ട് മടക്കിക്കുത്തി ഓടാന്‍ തയ്യാറെടുത്തു.
മാവേലി അപകടം മനസ്സിലാക്കി സുവര്‍ണ്ണ പാദുകം ഇടതു കൈ കൊണ്ട് അഴിചെടുത്തു.(റാം ജി റാവു സ്പീക്കിംഗ്‌ സിനിമയില്‍ ഇന്നസെന്റ് മുണ്ട് തപ്പിയെടുത്തു ഉടുക്കുന്നപോലെ..)ഉപയോഗിച്ച് പരിചയമില്ലാത്ത സാധനം ധരിച്ച്,ഓടി,കാലും ഒടിഞ്ഞു കിടക്കരുതല്ലോ.കയ്യില്‍ ക്കിട്ടിയാല്‍ നാട്ടുകാര്‍ ഓണത്തല്ലും നടത്തി ആഘോഷിചേക്കും.
പാവം കോരന്‍,ഒന്നും ശ്രദ്ധിക്കാതെ പാട്ട് തകര്‍ക്കുന്നു.അഭിനയവും .
''നേത്രവും ചിമ്മി ശയിച്ചു,മൂന്ന് ലോകങ്ങള്‍ ജയിച്ചുള്ള മഹാവീരന്‍...''
വര്‍ണ്ണിക്കാനായി മാവേലിയെ നോക്കിയപ്പോള്‍ കാണുന്നില്ല.തന്റെ പ്രാണേശ്വരി,ചിരുതയെയും.
,കഴിഞ്ഞ അനുഭവം വെച്ച്,സായുധരായി,തയ്യാറെടുപ്പോടെ വന്ന ലോക്കല്‍ സഹൃദയര്‍ ചെരുപ്പൂരി എറിഞ്ഞു തുടങ്ങിയപ്പോഴേക്കും കോരന് ബോധം വീണു തുടങ്ങിയിരുന്നു.
''ദേ,നമ്മുടെ കുഞ്ഞു,അവനെക്കൂടി....''അമ്മ തിരിഞ്ഞു നിന്നു .
''അവനു രണ്ട് കിട്ടട്ടെ,കലാരംഗത്ത് അവന്‌ നല്ല ഭാവി കാണുന്നുണ്ട് ഞാന്‍ ''അമ്മയുടെ വാക്കുകളെ മുറിച്ചു കൊണ്ട് അച്ഛന്റെ ശബ്ദം ഉയര്‍ന്നു.
പിന്നെ കയ്യില്‍ക്കരുതിയിരുന്ന തോര്‍ത്തും (മഞ്ഞുകൊള്ളാതിരിക്കാന്‍)തലയില്‍ ചൂടി രണ്ടുപേരും ടോര്‍ച്ചും തെളിച്ചു വീട് ലക്ഷ്യമാക്കി നടന്നു.

12 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

Jayasree Lakshmy Kumar said...

“അവിടെ,സ്റ്റേജില്‍,താന്‍ ചിരുതയാണെന്ന് ഓര്‍ക്കാതെ ,ഗോപിക്കുട്ടന്‍ മുണ്ട് മടക്കിക്കുത്തി ഓടാന്‍ തയ്യാറെടുത്തു.
മാവേലി അപകടം മനസ്സിലാക്കി സുവര്‍ണ്ണ പാദുകം ഇടതു കൈ കൊണ്ട് അഴിചെടുത്തു.(റാം ജി റാവു സ്പീക്കിംഗ്‌ സിനിമയില്‍ ഇന്നസെന്റ് മുണ്ട് തപ്പിയെടുത്തു ഉടുക്കുന്നപോലെ..)ഉപയോഗിച്ച് പരിചയമില്ലാത്ത സാധനം ധരിച്ച്,ഓടി,കാലും ഒടിഞ്ഞു കിടക്കരുതല്ലോ“

സംഭവം ജോറ് മാനസ. ക്ലൈമാക്സ് വായിച്ച് ചിരിച്ചു മറിഞ്ഞു. രംഗങ്ങൾ, വർണ്ണനയിലൂടെ കണ്മുന്നിൽ കണ്ടു.

നല്ല പോസ്റ്റ്. ഇഷ്ടമായി :)

ഹന്‍ല്ലലത്ത് Hanllalath said...

എന്റമ്മോ...
ചിരിച്ചു ചത്തു...!!
ഇനീം എഴുത്...വായിക്കാന്‍ വരുന്നുണ്ട്...

Sureshkumar Punjhayil said...

ente nadakakalam orthupoyi... Manoharam.. Ashamsakal..!!

സന്തോഷ്‌ പല്ലശ്ശന said...

മൊത്തം കുത്തിയിരുന്നു വായിച്ചു തീര്‍ത്തു സത്യം പറയാല്ലോ മേംബൊടിക്കുപോലും ഹാസ്യം ഇല്ലഎനിക്കുതോന്നുന്നത്‌ സംഭവങ്ങളിലല്ല അത്‌ ആവിഷ്ക്കരിക്കുന്ന രീതിയിലാണ്‌ ഹാസ്യം വേണ്ടത്‌... എന്തായാലും എനിക്കു നിരാശയില്ല അടുത്ത്‌ പോസ്റ്റ്‌ കുറെ കൂടെ നന്നാക്കാന്‍ ശ്രമിക്കുകപറഞ്ഞു പഴകിയ ഈ നാടക കത പലരുടേയും ഒരു സ്തിരം നംബര്‍ ആണെന്നോര്‍ക്കുക. വിമര്‍ശനങ്ങളുണ്ടെങ്കിലെ നന്നാവു (പോസിറ്റീവ്‌ ആയ്‌ എടുക്കുമെങ്കില്‍) ആശംസകള്‍

വിജയലക്ഷ്മി said...

ee vazhi aadhyamaayanu..mattoru blogiloode vazhithetti ethhiyathaanu...ellaam vaayichhu rasakaramaayirikkunnu.iniyum varaam..

മാനസ said...

ലക്ഷ്മി , hanllalath ,സുരേഷ് കുമാര്‍ ,സന്തോഷ്‌ പല്ലശ്ശന ,വിജയലക്ഷ്മി .....
അഭിപ്രായങ്ങള്‍ക്ക് എല്ലാവര്ക്കും നന്ദി,

സന്തോഷിനോട്,
ഞാന്‍ ഒരു ഹാസ്യ സാഹിത്യകാരിയോന്നുമല്ല,കേട്ടോ,
അത് ഹാസ്യമാണെന്നു എവിടെയും സൂചിപ്പിചിട്ടുമില്ല.
എന്നെ ചിരിപ്പിച്ച കുറെ കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ പകര്‍ത്തിവെച്ചു എന്നെ ഉള്ളൂ...
പിന്നെ വായിച്ചവര്‍ക്ക് ഹാസ്യം ആയി തോന്നി,
അല്ലെങ്കില്‍ അവര്‍ക്ക് അത് രസിച്ചു എങ്കില്‍ അത് എനിക്ക് സന്തോഷം തരുന്ന കാര്യം ആണ്.
ഇല്ലെങ്കിലുംഎനിക്കും നിരാശയൊന്നുമില്ല .:)
''സംഭവങ്ങളിലല്ല അത്‌ ആവിഷ്ക്കരിക്കുന്ന രീതിയിലാണ്‌ ഹാസ്യം വേണ്ടത്‌.''എന്നത് എനിക്ക് ശരിക്ക് മനസ്സിലായില്ലാട്ടോ.
''പിന്നെ നാടക കഥ ഒരു സ്ഥിരം നമ്പര്‍ ''ആണെന്നും...
ഓരോരുത്തരും അവരവരുടേതായ രീതിയില്‍ ''ആവിഷ്കരിക്കട്ടെ....''
എവിടെങ്കിലുമൊക്കെ ഹാസ്യം ''സംഭവിക്കട്ടെ....''.
വിമര്‍ശനത്തിനു ഒരിക്കല്‍ക്കൂടി നന്ദി.

ജോഷി said...

നന്നായി. ഏട്ടൻ ഹീറോ ആയ അടുത്ത നാടകത്തിനു കാത്തിരിക്കുന്നു.

''നീ ഇതും കുളമാക്കുമെന്നാ തോന്നുന്നേ..'' മുരളിയുടെ ആത്മവിശ്വാസം ഞങ്ങൾക്കും ഉണ്ടിപ്പോൾ. ആടുത്തതും എപ്പം കുളമാക്കി എന്നു ചോദിച്ചാൽ പോരേ !

Ashly said...

u got a great bro !!!and he got even grater frndz!!! ചിരിച്ചു മറിഞ്ഞു!!!

മാനസ said...

oh ashly.....
it was not my brother,but my lovely hubby.......hehe

kichu / കിച്ചു said...

കുനുഷ്ടുകള്‍ കൊള്ളാംട്ടൊ.

Gtalk ID ഒന്നു തരൂ.

VINOD said...

suppeeer

മാനസ said...
This comment has been removed by the author.

Post a Comment

അഭിപ്രായം ഇവിടെ...