''ഓണത്തിനിടയില്‍ പുട്ടുകച്ചോടം ''

''ഓണത്തിനിടയില്‍ പുട്ടു കച്ചോടമോ ??

ഈ പോസ്റ്റ് , കണ്ട ചിലരുടെയെങ്കിലും മനസ്സില്‍ ഈ ചോദ്യം മിന്നിക്കാണും....
കഥകള്‍,കവിതകള്‍,ഓര്‍മ്മചിന്തുകള്‍,എന്നൊക്കെ പലപല മഹാ സംഭവങ്ങളുമായി
ബൂലോകത്ത് മന്ദം മന്ദം പിച്ച വെച്ച് നടന്നിട്ട് (മറ്റേ 'പിച്ചക്കാരി''-ടെ പിച്ചയല്ല...തെറ്റിദ്ധരിക്കരുത് ),... ഒടുവില്‍,വിഷയ ദാരിദ്ര്യം മൂലം ''ശങ്കരന്‍ പിന്നേം തെങ്ങില്‍'' (ഈ ബനാന ടോക്‌ ഇവിടെ യോജിക്കുമല്ലോ ,അല്ലെ??)എന്ന പോലെ ഞാന്‍ എന്റെ ''kitchen lab ''-ലേക്ക് മടങ്ങിയെന്നു ഏതെങ്കിലും അസൂയാലുക്കള്‍ ('ബൂലോകരെ' കുറിച്ചല്ല. ഗൂഗിളമ്മയാണെ സത്യം !!) പറഞ്ഞുപരത്തി 'അര്മ്മാദിച്ചാലും 'എനിക്ക് സങ്കടമൊന്നുമില്ല ( :( ) കേട്ടോ... (അര്മ്മാദിച്ചാലും എന്ന പ്രയോഗത്തിന് courtesy :മൊത്തം ചില്ലറ. ഈ വാക്ക് ഈയിടെ ഞാന്‍ വീട്ടില്‍ സ്ഥാനത്തും,അസ്ഥാനത്തും പ്രയോഗിക്കുന്നുണ്ടെന്നു hus 'n ' kidz നു പരാതിയുണ്ട്.എന്തൂട്ടാ ഇപ്പൊ ചെയ്യുക??)

ഇനി കാര്യത്തിലേക്ക് കടക്കാം .
എന്റെ പുതിയ കണ്ടുപിടുത്തത്തെക്കുറിച്ചാണ് ഈ പോസ്റ്റ്‌ .
കണ്ണീര്‍ സീരിയല്‍ കണ്ടു കരഞ്ഞു,ബോറടിച്ചു,ഇനി ബ്ലോഗെഴുതണോ ,കിടന്നുറങ്ങണോ എന്ന് തലപുകഞ്ഞാലോചിച്ചു ,അവസാനം kitchen lab -ല് experiment നടത്തി ഭര്‍ത്താവിനെയും,മക്കളെയും 'ഗിനിപ്പന്നികളാക്കി' രസിക്കാം എന്ന് കരുതി , mrs : k .m.മാത്യു- നെയോ,തങ്കം ഫിലിപ്പ് -നെയോ മനസ്സില്‍ ധ്യാനിച്ചു എതെങ്കിലും വീട്ടമ്മ (ഇപ്പൊ' ഹൌസ് മാനേജര്‍ 'എന്നെ പറയാവൂ അത്രേ!!!അല്ലേല്‍ വനിതാ കമ്മിഷന്‍ കേസെടുക്കുംന്നാ കേട്ടെ !! കാലം പോയ പോക്കേ!!) കണ്ടുപിടുത്തം ഇതിനാലകം നടത്തി പരാജയമടഞ്ഞോ എന്ന് എനിക്ക് അറിയില്ല കേട്ടോ.

അപ്പുവിനെയും ,ശാലുവിനെയും പറ്റിക്കാന്‍ ചില ദിവസങ്ങളില്‍ ഞാന്‍ ടിഫിന്‍ ആയി ഉണ്ടാക്കുന്ന
'റബ്ബര്‍ അപ്പം ' (ശാലു ഇട്ട പേരാണ് ,ഇതിനെപ്പറ്റി പിന്നീടൊരിക്കല്‍ പോസ്റ്റാം ..ജാഗ്രതൈ !) കഴിച്ചു സമനില തെറ്റി ,കുട്ടികള്‍ രഹസ്യമായി 'fasting ' ഇന്ന് 'break ' -ക്കണ്ട എന്ന് പ്രതിജ്ഞ്ഞയെടുക്കുമെന്ന
അടിയന്തരാവസ്ഥയിലാണ് ഞാന്‍ രണ്ടും കല്‍പ്പിച്ചു ഇതങ്ങു കണ്ടു പിടിച്ചത്.
അല്ഭുതമെന്നു പറയട്ടെ.( ഈ പ്രയോഗത്തിന് courtesy : "teleshopping '') ഇതിന്റെ റെസിപ്പി ഇന്ത്യന്‍ സ്കൂളില്‍ ചൂടപ്പം പോലെ വിതരണം ചെയ്തു പോകുന്നു.ഇത് പരീക്ഷിച്ച ശേഷം കുട്ടികളും,ടീച്ചര്‍മാരും നീണ്ട അവധിയിലോ മറ്റോ ആണോ എന്നൊന്നും സത്യമായും ഈയുള്ളവള്‍ക്കു അറിയില്ല ' കേട്ടോ .


''shredded kuboos omlet '' '' scrambled kuboos omlet ''' എന്നൊക്കെ പല നാക്കുളുക്കി പേരുകളും ഞാന്‍ ഇതിനു നല്‍കിയെങ്കിലും, ഒരു തൃപ്തി അങ്ങോട്ട്‌ വരുന്നില്ല.
അതിനാല്‍ ,ആരെങ്കിലും ഒരു നല്ല പേര് എന്റെ ഈ സൃഷ്ടിക്കു നിര്‍ദ്ദേശിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.ഏറ്റവും നല്ല പേരിനു സമ്മാനമായി പ്രസ്തുത 'സംഭവം' പാര്‍സല്‍ ആയി അയക്കുന്നതാണ്.( ഏഹ്, വേണ്ടേ?? :()

അപ്പോള്‍ ഇനി നമുക്കു പരീക്ഷണത്തിലേക്ക് കടക്കാം.

ഇതിലേക്ക് ആവശ്യമായ സാധനങ്ങള്‍ :-

കുബൂസ് (വലുതാണെങ്കില്‍ - 3 , '' (ചെറുതാണെങ്കില്‍) - 5 , സവാള (ഇടത്തരം) - 4 , തക്കാളി (ഇടത്തരം) - 2 , പച്ചമുളക് - 3 , മുട്ട - 5 , കുരുമുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍, മയണൈസ്‌ - 3 ടേബിള്‍ സ്പൂണ്‍ , ഉപ്പ്‌ - ആവശ്യത്തിന്, എണ്ണ - 1 ടേബിള്‍ സ്പൂണ്‍ , മല്ലിയില - യഥേഷ്ടം .






ഇനി,പരീക്ഷണത്തിന് മുന്‍പുള്ള ചില ഒരുക്കങ്ങള്‍ ;-

a) കുബൂസ് ,ചെറിയ കഷണങ്ങളായി നുറുക്കി വെക്കുക.
(എത്രയും ചെറിയ കഷണങ്ങളാക്കാമോ,അത്രയും നല്ലത്. പ്രിയപ്പെട്ട ഹോം മാനേജര്‍ മാരെ,PC -യുടെ മുന്നില്‍ ഗയിമുമായി മല്ലിടുന്ന ചേട്ടന്മാര്‍ക്ക് ഒരു 'പണി ' കൊടുക്കണമെന്നുണ്ടെങ്കില്‍ ഈ ജോലി അവരെ ഏല്‍പ്പിക്കാം .)

b) 5 മുട്ടയും ഒരു ബൌള്‍-ല്‍ പൊട്ടിച്ചു ഒഴിക്കുക
(ഞാന്‍ ആഷാഡത്തിലെ മുട്ടപ്പൂക്കളം ഉണ്ടാക്കാന്‍ ശ്രമിച്ചു .അന്പേ പരാജയമടഞ്ഞു.
''സ്കൂള്‍ ബസ്‌ വരാറായി വേഗമാകട്ടെ അമ്മേ '' എന്ന് പറഞ്ഞു ആദ്യം അപ്പു എന്നെ തോല്‍പ്പിച്ചു .
ഒറ്റവെട്ടിന് മുട്ടകളെ രണ്ടായി നിഷ്കരുണം പൊട്ടിച്ചു,മഞ്ഞക്കരു ചിന്നഭിന്നമാക്കി എന്റെ കറിക്കത്തിയും എന്നെ തോല്‍പ്പിച്ചു.തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ഈ പാവം ഹോം മാനേജരുടെ ജീവിതം പിന്നെയും ബാക്കി.എന്തു??ഈ ഡയലോഗ് എവിടെയോ കേട്ടപോലെയെന്നോ ??വെറുതെ,തോന്നലാ...)

c) പൊടിയായി അരിഞ്ഞ സവാള,പച്ചമുളക്,തക്കാളി , പാകത്തിന് ഉപ്പ്‌ (ഉപ്പു പൊടിയായി അരിഞ്ഞില്ലേലും സാരമില്ല, note the point :) ) എന്നിവ നന്നായി ബീറ്റ്‌ ചെയ്ത മുട്ടയില്‍ യോജിപ്പിച്ച് ഓം ലെറ്റിന്റെ മിശ്രിതം തയ്യാറാക്കി വെക്കുക .


തയാറാക്കുന്ന വിധം :-
വിസ്താരമുള്ള ഒരു ഫ്രൈയിംഗ് പാനില്‍ ,ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍,

മുട്ടക്കൂട്ടു നിരത്തുക .



ഇടത്തരം തീയില്‍ ഇത് വെന്തു തുടങ്ങുമ്പോള്‍ സ്പൂണ്‍ കൊണ്ട് ഒന്നുരണ്ടു തവണ ചെറുതായി ഇളക്കുക
പിന്നീട് നുറുക്കി വെച്ചിരിക്കുന്ന കുബൂസ് മുട്ടക്കൂട്ടിന്റെ മുകളിലായി നിരത്തുക .
പിന്നെ,2 സ്പൂണുകള്‍ ഉപയോഗിച്ച് ഇവ നന്നായി യോജിപ്പിക്കുക . കുബൂസിന്റെ കഷണങ്ങളിലെല്ലാം മുട്ട നന്നായി പൊതിഞ്ഞിരിക്കത്തക്ക വിധം ഇളക്കി യോജിപ്പിക്കണം .
ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന 3 ടേബിള്‍സ്പൂണ്‍ മയണൈസ്‌ ചേര്‍ത്ത് വീണ്ടും മിക്സ്‌ ചെയ്യുക .ഒരു ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടിയും ചേര്‍ക്കുക

മയണൈസ്‌ ,ഒട്ടുന്ന പാകം മാറി,ഒരു 'oily effect 'വരും വരെ ഇളക്കണം .പിന്നീട് അരിഞ്ഞുവെച്ചിരിക്കുന്ന മല്ലിയിലയും തൂവി യോജിപ്പിക്കുക .ഫൈനല്‍ പ്രോഡക്റ്റ് തീരെ ഡ്രൈ ആയി പോകരുത് .
[ഹും .. നല്ല മണം വരുന്നുണ്ടല്ലേ? :)]
ഒരു 3 മിനിട്ട് കൂടി അടുപ്പില്‍ വച്ചു ചിക്കി എടുത്തശേഷം,..........
ചൂടോടെ ഉപയോഗിക്കുക...


so...........yummy!!!!!


വാല്‍ക്കഷ്ണം :-
അവരവരുടെ മനോധര്‍മ്മമനുസരിച്ച് ., വേവിച്ച ചിക്കന്‍ കഷണങ്ങള്‍ ചെറുതായി നുറു ക്കിയതോ ,ചെമ്മീന്‍ വേവിച്ച് നുറുക്കിയതോ ഒക്കെ ചേര്‍ക്കാം.
കുബൂസിനു പകരം,ചപ്പാത്തിയും,മല്ലിയില available അല്ലെങ്കില്‍ പാര്സ് ലിയോ ,സ്പ്രിംഗ്‌ ഒണിയനോ, ഒക്കെ ഉപയോഗിക്കാം.പക്ഷെ ഇത്രേം ടേസ്റ്റ് കിട്ടില്ലാ ട്ടോ.
[ഇതൊക്കെ പരീക്ഷിക്കുമ്പോള്‍ പാവം ഈ ഹോം മാനേജര്‍ ഗുരുവിനെക്കൂടി( ഗുരുവിന്റെ സ്ത്രീലിംഗം എന്താണോ ആവോ?? 'ഗുരിണി 'എന്നോ മറ്റോ അല്ലെ..?ആവോ? ) മനസ്സില്‍ ധ്യാനിച്ചോ ... കേട്ടോ.
ഇല്ലേല്‍,ഒക്കെ ശാപ്പിട്ടിട്ടു toilet- ന്റെ മുന്നില്‍ bed ഇട്ടു കിടക്കേണ്ടി വരും...:)
ജാഗ്രതൈ..again !!!]

17 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

Unknown said...

hi,
In the picture I had noticed that u r using steel spoon, Please dont do that it will spoil the cotting of your pan..

Sambhavam kollam ketto!!

Oru adipoli kandupidutham!!

Innu thanee try cheythu.Ithu Ente swantham reciepe aananna nyan ellavarodum paranjathu!!Sorry!!

മാനസ said...

I know ,it is not good to use metal spoons with nonstick pan.
but here,i used it very carefully,by keeping the spoon away from the bottom,or sides,to
avoid the contact.
thank u so much for the comment and your valuable information.

Bijith :|: ബിജിത്‌ said...

Ee itemsil palathum njangalude metro city-yil ( Irinjalakuda ) kittathathu kondu ulsavam kaanan vanna kurunnu cousinsine nirashappeduthendi vannu... Avarkku amma undakkiya chakkadayum, ilayappavum okke thinnane vishiyullu.. Poor kids....

മാനസ said...

അയ്യോ........എന്നെ തെറ്റിദ്ധരിക്കാതെ നല്ലോനെ....
ഇത് നമ്മുടെ നാടിനു വേണ്ടി foreign money അയക്കാന്‍ ഈ മരുഭൂമിയില്‍ വന്നു കിടന്നു കഷ്ടപ്പെടുന്ന പാവം bachelor അനിയന്മാര്‍ വല്ലപ്പോഴും പരീക്ഷിച്ചു മൃതിയടഞ്ഞോട്ടെ (തെറ്റി ,തൃപ്തിയടഞ്ഞോട്ടെ ) എന്ന് കരുതി പോസ്ടിയതാ..
അടുത്തപോസ്റ്റ്‌ കപ്പപുഴുക്കും,കഞ്ഞിയും
കാത്തിരിക്കുക !!

പകല്‍കിനാവന്‍ | daYdreaMer said...

ഗോള്ളാം കേട്ടോ ഈ വെറൈറ്റി സാധനം..

പഷേങ്കില് വല്ലപ്പോഴും ഇതോക്കെ ഉണ്ടാകി വെച്ചിട്ട് ഒന്ന് വിളിച്ചൂടെ... ഈ റാസ്‌ അല ഖൈമ അത്ര ദൂരം ഒന്നും അല്ലല്ലോ.. കഴിഞ്ഞ ആഴ്ച കൂടി അത് വഴി പോയതാ.. (ശ്രീമാന്‍ . മഹാ സംഭവം ,, ആ വാഴക്കൊടന്റെ വീട്ടില്‍ )
:)

മാനസ said...

അതിപ്പോ..... എനിക്ക് വഴി അറിയില്ലല്ലോ മാഷേ ,വിളിക്കാന്‍...(ഹോ,,രെച്ചപ്പെട്ടു..)

Unknown said...

Chechi,

ithu pole ullathu vere undo? It will be a great help for me like bachies!!

ramanika said...

കഴിഞ്ഞ ആഴ്ച ഒരു ചേച്ചി മാമ്പഴ പുളിശ്ശേരി കാട്ടി കൊതിപ്പിച്ചു
ഇപ്പൊ ഇതാ പലതരം വിഭവങ്ങള്‍ അതും കളര്‍ ഫുള്‍ വിഭവങ്ങള്‍ ഇട്ടു കൊതിപപിക്കുന്നു
അറിയാതെ ചോദിക്കുന്നു എന്തിനാ ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കുനത് നിങ്ങള്‍ എല്ലാവരും കൂടി!

ഉറുമ്പ്‌ /ANT said...

സംഗതി കൊള്ളാല്ലോ............
ഞാൻ നേരെ അടുക്കളയിലേക്ക്‌. ബാക്കി പിന്നെ പറയാം.

ശ്രീ said...

കിട്ടുന്നതെല്ലാം ഉപയോഗിച്ച് പരീക്ഷണം നടത്തി പാവം ചേട്ടനെയും മക്കളെയും പറ്റിയ്ക്കുവാണല്ലേ? ;)

എന്തായാലും പരീക്ഷണം വിജയിച്ചതു കൊണ്ട് കുഴപ്പമില്ല. ഓണത്തിനിടയ്ക്കുള്ള പുട്ടു കച്ചവടം തുടരട്ടേ... :)

Rare Rose said...

സംഭവം കണ്ടിട്ടു തന്നെ കിടിലനാണെന്നു തോന്നുന്നല്ലോ..കൂടെ പുട്ടിനു പീര പോലെ ചേര്‍ത്ത ഡയലോഗ്സ് വായിച്ചപ്പോള്‍ ചിരിയും വന്നൂ.. എന്നെങ്കിലും പരീക്ഷിക്കണം കബൂസ്നു പകരം ചപ്പാത്തിയാവും എന്റെ ഇര..:)

മാനസ said...

''പുട്ടിനു പീര ??''
ഈശ്വരാ.....!!! അത് കണ്ടപ്പോള്‍ പുട്ട് ആണെന്ന് തോന്നിയോ റോസേ??
ഞാന്‍ കഷ്ടപ്പെട്ടത് വെറുതെയായല്ലോ...:(

ഹന്‍ല്ലലത്ത് Hanllalath said...

എനിക്കീ മുട്ട വിഭവങ്ങള്‍ അത്ര ഇഷ്ടമല്ല..
കപ്പയാ ഓര്‍മ്മ വന്നത് അവസാനത്തെ ഫോട്ടോ കണ്ടപ്പോള്‍...
എന്തായാലും കൊതിപ്പിക്കുന്നു... :)

പരീക്ഷണം പുതിയ തലങ്ങളിലേക്ക് കടക്കട്ടെ..
ഒരു നോബല്‍ അടിച്ചെടുക്കാം..

Rare Rose said...

മാനസേച്ചീ..,അയ്യോ...കരയല്ലേ..omlet പാചകത്തിനിടയില്‍ പറഞ്ഞു പോയ‍ ആ ഡയലോഗ്സ് കണ്ടു ഞാനൊന്നു ഉപമിക്കാന്നു കരുതിയപ്പോഴേക്കും അതിങ്ങനെയായോ..shredded kuboos omlet എന്നയീ സംഭവത്തെ പുട്ടായി എനിക്കെങ്ങനെ കരുതാന്‍ പറ്റും..:)

മാനസ said...

ആ,ശരി അനിയത്തീ..ശരി.:(
ഏതായാലും ഈ ബൂലോഗത്തില്‍ നമ്മള്‍ പെണ്പുലികള്‍
(ഫലത്തില്‍ പൂച്ചയാണെങ്കിലും )ഒരുമിച്ചു നില്‍ക്കണമല്ലോ.:)

പി.സി. പ്രദീപ്‌ said...

കണ്ടിട്ട് കൊള്ളാമെന്നു തോന്നുന്നു. എങ്കിലും ധൈര്യം പോരാ പരീക്ഷിക്കാന്‍.
ആദ്യം മാര്‍ക്കറ്റില്‍ എനിക്കു ചേരുന്ന ഡയപ്പര്‍ ഉണ്ടോന്ന് നോക്കട്ടെ. എന്നിട്ട് പരീക്ഷിക്കാം ഈ scrambled kuboos omlet.. യേത്:)

yousufpa said...

ഇതെല്ലാം നമ്മുടെ സ്ഥിരം പ്രൊഡക്ടല്ലേ..പുതുമയുള്ളത് വല്ലതുമുണ്ടെങ്കില്‍ പോരട്ടെ.

Post a Comment

അഭിപ്രായം ഇവിടെ...