മരീചിക



ഞ്ഞുപെയ്ത ആ രാത്രിയില്‍ ,
വെന്തുനീറുന്ന തന്റെ മനസ്സൊളിപ്പിക്കാന്‍ അവളുടെ നെഞ്ചില്‍ മുഖമമര്‍ത്തി വിങ്ങുമ്പോള്‍ ,
നിന്നെ മുലപ്പാല്‍ മണക്കുന്നുവെന്നു അവന്‍ പറഞ്ഞില്ല....
നിന്റെ കണ്ണുകള്‍ക്ക്‌ ചുറ്റും, കാലം കറുത്ത ചായം പൂശിക്കഴിഞ്ഞെന്നും ....
പിന്നീടുള്ള പകലിരവുകളില്‍ അവന്റെ സുഖ - സന്തോഷങ്ങള്‍ അവളുടേത്‌ കൂടിയായപ്പോള്‍....അവന്റെ ഉച്ച്വാസങ്ങളാണ് ഇനി തന്റെ നിശ്വാസങ്ങളെന്നു അവള്‍ തിരിച്ചറിഞ്ഞപ്പോള്‍ ,,ഈ നിമിഷങ്ങള്‍ ഒരിക്കലും കൊഴിയാതിരുന്നെങ്കിലെന്നു തേങ്ങിയ , അവളുടെ ഹൃദയം..
തന്റെ വിയര്‍പ്പു ചാലിട്ടൊഴുകിയ നെറ്റിയിലമര്‍ന്ന അവളുടെ നനഞ്ഞ ചുംബനങ്ങള്‍ക്കപ്പുറം,
അവന്റെ ആഗ്രഹങ്ങള്‍ പരിമിതമായിരുന്നു..
എന്നും...

അന്നൊരിക്കല്‍ , സദാചാരത്തിന്റെ നേര്‍ത്ത സ്തരം ഭേദിച്ച് ,അവന്‍ അവളില്‍ ലയിച്ചു ചേര്‍ന്ന് പടര്‍ന്നപ്പോള്‍.....
നിര്‍വൃതിയുടെ മൂര്ധന്യതയില്‍ കണ്പീലി നനഞ്ഞ്,ചുണ്ടുകള്‍ വിറകൊണ്ട്,.'നീ ഇപ്പോ , ഈ നിമിഷം മുതല്‍ എന്റേത് മാത്രമായി 'എന്ന് പറയാന്‍ ,പാതി മുറിഞ്ഞ സ്വപ്നം ആവളെ അനുവദിച്ചില്ലെന്നോ !!
ദൂരെ കുന്നിറങ്ങി വരുന്ന മഴക്കു , അകമ്പടി നല്‍കുന്ന ഈറന്‍ കാറ്റില്‍ ,അവന്റെ വിയര്‍പ്പു മണമുള്ള നെഞ്ചില്‍ തൂവിയേക്കാവുന്ന ജലകണങ്ങള്‍ ഒപ്പിയെടുക്കേണ്ടത് അവളുടെ അധരങ്ങളല്ലയെന്നോ ...!!
അവന്റെ നെഞ്ചില്‍ തുള്ളിക്കളിക്കുന്ന ചുവന്ന പനിനീര്‍പ്പൂവുപോലെയുള്ള കുഞ്ഞു കാലടികളും,തേന്‍ തുളുമ്പുന്ന ചോരിവായ്ച്ചുണ്ടുകളും,പിറന്നത്‌ അവളുടെ പാഴ് ഗര്ഭപാത്രത്തിലല്ലയെന്നോ...
‍ എല്ലാം വെറും സ്വപ്നമെന്നോ ...
പഴി കേള്‍ക്കാന്‍ മാത്രം നിഘണ്ടുവിലിടം നേടിയ ''വിധി ''യെന്ന രണ്ടക്ഷരവും,മിഴിയിണ തുളുമ്പാതെ മന്ത്രിക്കാന്‍ ''നിനക്ക് നന്മകള്‍ നേരുന്നു'' വെന്ന മൂന്നുവാക്കുകളും,
അവനും അവള്‍ക്കുമിടയില്‍ അദൃശ്യമായ മതില്‍ പണിയുന്ന കാലം,ജ്വലിച്ചു നില്‍ക്കുന്ന സൂര്യനും ,നക്ഷത്രങ്ങളും,കരിക്കട്ടയായി കൊഴിഞ്ഞു താഴേക്ക്‌ പതിക്കും...
ഇരുട്ടാകും.... അവള്‍ക്ക് ചുറ്റും ഇരുട്ടാകും ....
തണുത്തുറഞ്ഞ ഇരുട്ട്.....!!

12 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

പാവപ്പെട്ടവൻ said...

സദാചാരത്തിന്റെ നേര്‍ത്ത സ്തരം ഭേദിച്ച് അവന്‍ അന്ന് അവളില്‍ ലയിച്ചു ചേര്‍ന്ന്

മനോഹരമായിരിക്കുന്നു

ഹന്‍ല്ലലത്ത് Hanllalath said...

കാമം ഒരാവേശം മാത്രമാണ്...
ആളിക്കത്തലിനൊടുവില് അറപ്പ് ബാക്കിയാക്കുന്ന ആവേശം...

മാനസ said...

'അവന്‍' അവളെയും,'അവള്‍' അവനെയും ഒരിക്കലും 'കാമിച്ചിരുന്നില്ല '
സ്നേഹിച്ചിരുന്നു...ജീവനേക്കാള്‍.
മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച്, മനുഷ്യന് മനസ്സ് പങ്കുവെക്കാനും ‍,
സ്നേഹം പങ്കുവെക്കാനും ‍...ശരീരത്തിന്റെ സംവേദനവും ,പങ്കിടലും ചിലപ്പോള്‍ അനുഗ്രഹമാകും,
മിഴിയും,മൊഴിയും,നിസ്സഹായമാകുന്ന നിമിഷങ്ങളില്‍.
അതിനെ 'കാമം' എന്ന് വിളിച്ചു അധിക്ഷേപിക്കാന്‍ ഞാന്‍ തയ്യാറല്ല സുഹൃത്തേ..!
-maanasa...

അപരിചിത said...

പഴി കേള്‍ക്കാന്‍ മാത്രം നിഘണ്ടുവിലിടം നേടിയ ''വിധി ''യെന്ന രണ്ടക്ഷരവും



istapettu ee ezhuththu...

iniyum varaam

:)

അരുണ്‍ കരിമുട്ടം said...

പ്രണയത്തിന്‍റെ മൂര്‍ത്തിഭാവമാണോ കാമം?
ആണെങ്കില്‍ ഇത് അതാണ്.
അല്ലെങ്കില്‍ ഇതൊരു പ്രണയത്തിന്‍റെ അന്ത്യമാണ്.
രണ്ടായാലും കൊള്ളാം

siva // ശിവ said...

ഭീകരമായി തോന്നി ഈ വ്യാഖ്യാനം....

അരങ്ങ്‌ said...

Hello..,
പഴി കേള്‍ക്കാന്‍ മാത്രം നിഘണ്ടുവിലിടം നേടിയ ''വിധി ''യെന്ന രണ്ടക്ഷരവും,

No such a thing as destiny. Only choices. We call our past events in such a name to consolve ourselves, to justify our actions, to forget our errors. Thats all!

Manasi, Good write up . Contains a relevant thought.

Anil cheleri kumaran said...

കടുത്ത പ്രണയത്തിന്റെ നിറച്ചാര്‍‌ത്തുകള്‍..!
നന്നായിരിക്കുന്നു.

Arun Sadasivan said...

ഭംഗിയുള്ള കുറെ ബിംബങ്ങള്‍...ചിലരുടെ എങ്കിലും ജീവിതത്തില്‍ സംഭവിക്കുന്ന ചില സത്യങ്ങള്‍... ഭംഗി ആയിട്ടോ...

മാനസ said...

അഭിപ്രായങ്ങള്‍ അറിയിച്ച,പാവപ്പെട്ടവന്‍,hanllalath ,അപരിചിത,അരുണ്‍,
''ഭീകരം '' എന്ന് വിശേഷിപ്പിച്ച ശിവ,'destiny '-ക്കു പുതിയ വ്യാഖ്യാനം തന്ന
അരങ്ങ്,കുമാരന്‍,wind chimez ....
എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..

the man to walk with said...

ishtaayi

സബിതാബാല said...

ഇനിയൊരു ജന്മമുണ്ടെങ്കില്‍ ചന്ദനം മണക്കുന്ന നിന്‍ മാറില്‍ എന്റെ സങ്കടങ്ങള്‍ ഇറക്കിവയ്ക്കാം എന്നെഴുതി വയ്ക്കേണ്ടി വന്നില്ലല്ലൊ?
അവളിലെ സ്ത്രീത്വം അവന്‍ അംഗീകരിച്ചുവല്ലോ.....
ആരെയും കുറ്റം പറയണ്ട..
സമൂഹവും വിധിയും കണ്ണടച്ച് ഇരുന്നുകൊള്ളട്ടെ....

Post a Comment

അഭിപ്രായം ഇവിടെ...