നഷ്ടപ്പെട്ട നീലാംബരി

ദിവ്യാനുരാഗത്തിന്റെ കഥാകാരി വിടപറഞ്ഞു.
ഇനിയും പറഞ്ഞു തീരാത്ത നൂറായിരം കഥകളുടെ ചിമിഴുകള്‍ എന്നെന്നേക്കുമായി അടച്ചുവെച്ച് ,തന്റെ സ്വപ്നങ്ങളിലെ സ്ഥിരസാന്നിധ്യമായ ദൈവ സന്നിധിയിലേക്ക്,'സ്വര്‍ഗ്ഗത്തിലേക്ക്' , നിത്യ പ്രണയിനി പറന്നകന്നിരിക്കുന്നു.
ജീവിതം,പ്രണയത്തിന്റെ ഉത്സവമാണെന്ന് ഉദ്ഘോഷിക്കാന്‍,സ്ത്രൈണതയുടെ ഋതു ഭേദങ്ങളെ സദാചാരമാകുന്ന കശാപ്പുശാലയില്‍ നിന്നും മോചിപ്പിച്ച്‌, നറും നിലാവില്‍ വിരിഞ്ഞ നീര്‍മാതളപ്പൂക്കളുടെ സുഗന്ധം ആവാഹിച്ചു ,അണിയിച്ചൊരുക്കി സാഫല്യത്തിന്റെ പൂര്‍ണ്ണതയിലെത്തിച്ച നമ്മുടെ പ്രിയപ്പെട്ട ആമിക്ക് കണ്ണീര്‍പ്പൂവുകള്‍ അര്‍പ്പിച്ചു ഞാനും വിട ചൊല്ലുന്നു.
പ്രണയിനിയുടെ വികാരതീഷ്ണത ,പിഞ്ചു പൈതലിന്റെ നിഷ്കളങ്കത, മാതൃത്വത്തിന്റെ മഹനീയത,എന്നിങ്ങനെ സ്ത്രീയുടെ വിവിധ ഭാവങ്ങളും,ആര്‍ദ്രതയും,ഹൃദയത്തിലേക്കും,തന്റെ എഴുത്തിലേക്കും ആവാഹിച്ചു സ്നേഹം സദാചാര വിരുദ്ധമെങ്കില്‍ താന്‍ സദാചാരവിരുദ്ധയാനെന്നു ഉറക്കെ വിളിച്ചു പറഞ്ഞ് ,പിന്നിട്ട വഴികളിലെല്ലാം താന്‍ സത്യമുള്ള മുഖങ്ങളെ അന്വേഷിച്ചലയുകയായിരുന്നെന്നു വേപഥു പൂണ്ട് ,പ്രേമിക്കാതെ കടന്നു പോകുന്നവരുടെ ജിവിതം വ്യര്‍ത്ഥമാണെന്ന് ഓര്‍മ്മപ്പെടുത്തി മലയാളത്തിന്റെ പ്രിയ കഥാകാരി വിടപറയുമ്പോള്‍ ,ഭൂമിയില്‍ ആര്ക്കും ഒന്നിലും ഉടമസ്ഥാവകാശം ഇല്ലെന്നു വിശ്വസിച്ച മാധവിക്കുട്ടിക്ക്,സ്വര്‍ഗത്തില്‍ ,ദൈവത്തിന്നരികില്‍ ഒരു ഇരിപ്പിടം സ്വന്തമായിട്ടുണ്ടാകും,അവര്‍ എപ്പോഴും,ആഗ്രഹിച്ചിരുന്നതു പോലെ,വിശ്വസിച്ചിരുന്നതു പോലെ...
എങ്കിലും,നമുക്കു നഷ്ട്ടപ്പെട്ടു, ''നീലാംബരി'',എന്നെന്നേക്കുമായി...

20 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അര്‍പ്പിക്കാനുണ്ടൊരു നീര്‍മാതളപ്പൂ...

Anil cheleri kumaran said...

..ദൈവത്തിന്നരികില്‍ ഒരു ഇരിപ്പിടം സ്വന്തമായിട്ടുണ്ടാകും..

തീർച്ചയായും.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പൂമണം ഇവിടെ തന്നെ നില്‍ക്കും. ഒരിക്കലും കുറയാതെ.

പാവപ്പെട്ടവൻ said...

കഥാകാരി വിടപറഞ്ഞു.

ശ്രീഇടമൺ said...

ആദരാഞ്ജലികള്‍...

ഹന്‍ല്ലലത്ത് Hanllalath said...

....ആദരാഞ്ജലികള്‍...

ശ്രീ said...

ആദരാഞ്ജലികള്‍...!

ചേച്ചിപ്പെണ്ണ്‍ said...

Malayalathinu nashtappetta snehambari....

സബിതാബാല said...

തീരാനഷ്ടം...

Unknown said...

A naked truth that i dont like to believe...

mahin said...

എങ്കിലും,നമുക്കു നഷ്ട്ടപ്പെട്ടു,ആ ''നീലാംബരി'',എന്നെന്നേക്കുമായി...

Sureshkumar Punjhayil said...

Pranamangal... Adaranjalikal....!!!

തൃശൂര്‍കാരന്‍ ..... said...

നഷ്ടപ്പെട്ട നീലാംബരിയിലൂടെയും , നീര്‍മാതളം പൂത്ത കാലത്തിലൂടെയും മലയാളികളുടെയും, സമ്മര്‍ in കല്‍ക്കട്ട, the sirens എന്നീ ഇന്ഗ്ലീഷ് നോവലുകളിലൂടെ ലോകത്തിന്റെ എല്ലാ കോണുകളിലും ഉള്ള കലാസ്വാദകരുടെയും മനം കവര്‍ന്ന, പ്രണയത്തിന്റെ മൂല്യങ്ങളെ പറ്റിയും പച്ചയായ ജീവിതത്തെപ്പറ്റിയും തുറന്നെഴുതിയ ആ നല്ല എഴുത്തുകാരിക്ക് ആദരാഞ്ജലികള്‍...

Bijoy said...

Dear Blogger

We are a group of students from cochin who are currently building a web portal on kerala. in which we wish to include a

kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://maanasii.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic

to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed

format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if

you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Confused Pragmatist said...

Manasi,
The tributr is just beautifullll.....
She s one of the best writers Malayalam has ever seen :)KEep writing

സിജാര്‍ വടകര said...

വളരെ നന്നായി എഴുതിയിട്ടുണ്ട് ! . നമുക്ക് നഷ്ട്ടപ്പെട്ടത്‌ നല്ലൊരു എഴുത്തുകാരിയെ ആണ് .

.സാധിക്കുമെങ്കില്‍ സ്നേഹകൂട് എന്ന ഈ വെബ്സൈറ്റില്‍ (www.snehakood.ning.com) ഇവിടെ ജോയിന്‍ ചെയ്യുക .
കഴിയുമെങ്കില്‍ താങ്കളുടെ ബ്ലോഗുകളും പോസ്റ്റ് ചെയ്യുക . ഒത്തിരി സുഹൃത്തുക്കള്‍ ഉണ്ട് ഇവിടെ . കൂട്ടുകാരെയും ക്ഷണിക്കാന്‍ മറക്കാതിരിക്കുക .

F A R I Z said...

ഞാന്‍ അത്ഭുതപ്പെടുകയാണ്.ബ്ലോഗ്‌ എന്ന സാഹിത്യ സ്വര്‍ഗത്തിലെ പ്രതിഭകളുടെ ഓരോ സൃഷ്ടിയിലും എത്തിച്ചേരുമ്പോള്‍.

പരിചയ സമ്പന്നരായ എഴുത്തു കാരെപോലെ സാഹിത്യ ലോകത്ത്‌ വെട്ടിതിളങ്ങാന്‍ പ്രാപ്തമായ പ്രതിഭകളുടെ വിശാലമായ ഒരു ലോകമാണ് ബ്ലോഗ്‌ . ഈ ബ്ലോഗുകളിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തവന്റെ നഷ്ടം ചെറുതായിരിക്കില്ല തന്നെ

'നഷ്ടപ്പെട്ട നീലാംബരി'കമലാ സുരയ്യ
യെകുറിച്ചുള്ള നല്ലൊരോര്‍മ്മകുറിപ്പു തന്നെ
എഴുത്തുകാരിക്ക് ഭാവുകങ്ങള്‍

Satheesh Haripad said...

മലയാള സാഹിത്യത്തിന്റെ വിശാലമായ ആകാശത്ത് നീർമാതളത്തിന്റെ സൗരഭ്യത്തോടെ പൂത്തുനിന്ന ഒരു നക്ഷത്രമാണ്‌ മാധവിക്കുട്ടി.

ജീവിച്ചിരുന്നപ്പോൾ അവർക്ക് നേരേ കല്ലെറിഞ്ഞവർക്കൊക്കെ ഇപ്പോഴെങ്കിലും അത് മനസ്സിലായിട്ടുണ്ട്. അതാണവരിലെ പ്രതിഭ. അതൊരിക്കലും മരിക്കില്ല.
വളരെ നന്നായി ഓർമ്മപ്പെടുത്തൽ

satheeshharipad.blogspot.com

inzight said...

hridaya sparsham..

Unknown said...

അനുരാഗത്തിന്റെ സ്വന്ധം രാജകുമാരി ആമി എന്ധ് കുറിചിട്ടാലും അതിന്‍ വല്ലാത്തൊരു ഭംഗിയുണ്ടാകും

Post a Comment

അഭിപ്രായം ഇവിടെ...